ഭംഗിയും കരുത്തും ഉൾചേർന്ന ആഡംബരത്തിന്റെ പുതിയ പേരാണ് ബി.എം.ഡബ്ല്യു 1 സീരീസ്. കാർ പ്രേമികൾക്ക് ആവേശകരമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നതിൽ മുൻപന്തിയിലുള്ളവൻ. വെറുമൊരു പ്രീമിയം കാറിനപ്പുറത്തേക്ക് ബി.എം.ഡബ്ല്യു എന്ന ബ്രാന്റിന്റെ എല്ലാ വശങ്ങളെയും ഒത്തിണങ്ങുന്ന കാർ. സ്പോർട്ടി സിൽഹൗട്ടും ബോൾഡ് ഗ്രില്ലും ആകർഷകമായ എൽ.ഇ.ഡി ഹെഡ്ലൈറ്റുകളും വേറിട്ട കാഴ്ചാനുഭവം പകരുന്നതാണ്.
ഹുഡിന് കീഴിൽ, പുതിയ ബി.എം.ഡബ്ല്യു 1 സീരീസ് ഒരസാധ്യ ത്രില്ലർ തന്നെ ഒളിപ്പിച്ചുെവച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ബി.എം.ഡബ്ല്യു-എം135 xഡ്രൈവ് അല്ലെങ്കിൽ മറ്റ് കാര്യക്ഷമമായ എഞ്ചിൻ ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കാം. 221 കെ.ഡബ്ല്യൂ/300 എച്ച്.പി ഫോർ-സിലിണ്ടർ എഞ്ചിനാണ് ബി.എം.ഡബ്ല്യു-എം മോഡലിന്റെ കരുത്ത്. സ്പോർട് സ്റ്റിയറിങ്ങും ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവും ഉള്ള അഡാപ്റ്റീവ് എം ഷാസിയും സ്റ്റാൻഡേർഡായി ഫീച്ചറാണ്. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോ./എച്ച് (62 എം.പി.എച്ച്) വേഗത കൈവരിക്കാം.
വാഹനത്തിന്റെ പുറം മോടിയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും കമ്പനി തയാറായിട്ടില്ല. ഹൊറിസോന്റൽ ബാറോട് കൂടിയ എം ഗ്രിൽ, എം എക്സ്റ്റീരിയർ മിറർ ക്യാപ്പുകൾ, നാല് എക്സ്ഹോസ്റ്റ് ടെയിൽ പൈപ്പുകൾ എന്നിവയുടെ ഒത്തിണക്കത്തോടെ 1 സീരീസ് ഒരു ടോപ്പ്-ഓഫ്-റേഞ്ച് മോഡലായി മാറിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതിനായി ഇന്റീയറിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്നത് മുതൽ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുക മലിനീകരണം കുറക്കുന്നത് വരെ ശ്രദ്ധാപൂർവമാണ് നിർമാണം. കൂടാതെ 100 ശതമാനം ലെതെർ ഫ്രീയുമാണ്. സുന്ദരമായ ബി.എം.ഡബ്ല്യു കർവ്ഡ് ഡിസ്പ്ലേയും ജനപ്രീതിയിൽ മുന്നിൽ നില്ക്കുന്ന ബി.എം.ഡബ്ല്യു ഐ.ഡ്രൈവ് സിസ്റ്റവും ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തും. കൂടാതെ ഓട്ടോമേറ്റഡ് ഡ്രൈവിങ്, പാർക്കിങ് സംവിധാനങ്ങൾ എന്നിവയും കാര്യക്ഷമമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നതാണ്. ഇതിനെല്ലാം പുറമെ എല്ലാത്തിലും മികച്ചതായി തോന്നുന്നത് പേർസനലൈസിങ് സാധ്യതകളാണ്. ഓപ്ഷണൽ ഉപകരണ പാക്കേജുകളുടെ ഒരു ശ്രേണി ഉപയോഗിച്ച്, നിങ്ങളുടെ തനതായ താൽപ്പര്യങ്ങള്‍ക്കും ജീവിതശൈലിക്കും അനുയോജ്യമായ രീതിയിൽ ഈ കാർ നിങ്ങൾക്ക് ക്രമീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.