ആഡംബര എസ്.യു.വി സ്വന്തമാക്കി ബാളിവുഡ് താരം അനന്യ പാണ്ഡേ. മുംബൈയിലെ ബാന്ദ്രയിലൂടെ റേഞ്ച് റോവറിൽ സഞ്ചരിക്കുന്ന അനന്യയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ലാന്‍ഡ് റോവര്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ 3.0 ഡി.എല്‍.ഡബ്ല്യു.ബി എച്ച്.എസ്.ഇ മോഡല്‍ റേഞ്ച് റോവറിനായി എം.എച്ച് 02 ജി.ജി 3000 എന്ന ഫാന്‍സി നമ്പറും താരം നേടിയിട്ടുണ്ട്.
ശക്തിയാര്‍ന്ന 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് സിക്‌സ് സിലിണ്ടര്‍ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. ആകര്‍ഷകമായ വാഹനം ലാന്റൗ ബ്രോണ്‍സ്, ഒസ്തുനി പേള്‍ വൈറ്റ്, ഹക്കുബ സില്‍വര്‍, സിലിക്കണ്‍ സില്‍വര്‍, പോര്‍ട്ടോഫിനോ ബ്ലൂ, കാര്‍പാത്തിയന്‍ ഗ്രേ, ഈഗര്‍ ഗ്രേ, സാന്റോറിനി ബ്ലാക്ക്, ഫ്യുജി വൈറ്റ്, ഷാരന്റെ ഗ്രേ, ബെല്‍ഗ്രേവിയ ഗ്രീന്‍ തുടങ്ങി 11 കളറുകളിൽ ലഭ്യമാണ്.
4000 ആര്‍.പി.എമ്മില്‍ 346 ബി.എച്ച്.പി പവറും 1500 ആര്‍.പി.എമ്മില്‍ 700 എന്‍.എം ടോര്‍ക്കും പുറത്തെടുക്കാന്‍ വാഹനത്തിനു കഴിയും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം എ.ഡബ്ല്യു.ഡി സിസ്റ്റമാണ് വാഹനത്തിനു വരുന്നത്. ലിറ്ററിന് 13.16 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്ന വാഹനം മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കും.
മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പവര്‍ അഡ്ജസ്റ്റബിള്‍ എക്സ്റ്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ടച്ച്‌സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍, ആന്റി ലോക്ക് ബ്രേക്കിങ്, ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, പവര്‍ വിന്‍ഡോസ് എന്നിവ വാഹനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ആകര്‍ഷകമായ അലോയ് വീലുകളും നല്‍കിയിട്ടുണ്ട്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറുമായാണ് വിപണിയില്‍ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.