കുട്ടികൾക്ക്​ വേണ്ടി ബുഗാട്ടിയുടെ സൂപ്പർ ടോയ്​ കാർ 'ബേബി II'; വില 51 ലക്ഷം VIDEO

ബുഗാട്ടി കാർ എന്ന്​ കേൾക്കു​േമ്പാൾ അത്യാഡംബരവും താങ്ങാനാവാത്ത വിലയും ഗംഭീര പെർഫോമൻസുമുള്ള റേസിങ്​ കാറുകളാണ്​ ഒാർമയിലേക്ക്​ കടുന്നുവരിക. സമീപ കാലത്ത്​ പോർച്ചുഗൽ ഫുട്​ബാൾ ഇതിഹാസം കൃസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും വിലയേറിയ ബുഗാട്ടി കാർ സ്വന്തമാക്കിയത്​ വാർത്തയായിരുന്നു. എന്നാൽ, ബുഗാട്ടിയെ കുറിച്ച്​ അധികമാർക്കും അറിയാത്ത ഒരു ചരിത്രമുണ്ട്​. 

ബുഗാട്ടി കമ്പനിയുടെ സ്ഥാപകനായ എറ്റോറെ ബുഗാട്ടി 1931ൽ തന്നെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ നിർമിച്ചിരുന്നു. ടൈപ്പ്​ 56 എന്ന ഇലക്​ട്രിക്​ വാഹനം (ഇ.വി) അന്ന്​ നിർമിച്ചതല്ലാതെ അതിനുശേഷം കമ്പനി ഇ.വി നിർമാണത്തിന് ഇന്നേവരെ​ മുതിർന്നിട്ടില്ല. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്​ പതിറ്റാണ്ടുകൾക്ക്​ ശേഷം ഫ്രാൻസ്​ കേന്ദ്രീകരിച്ചുള്ള സൂപ്പർ കാർ നിർമാതാക്കളായ ബുഗാട്ടി ഒരു ഇലക്​ട്രിക്​ കാർ കൂടി നിർമിച്ചിരിക്കുകയാണ്​.




അതാക​െട്ട ഒരു ടോയ്​ കാറും. ബേബി II എന്ന്​ പേരിട്ടിരിക്കുന്ന കാർ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ്​ ബുഗാട്ടി അവതരിപ്പിച്ചിരിക്കുന്നത്​. എന്നാൽ, മുതിർന്നവർക്കും ഹൃസ്വദൂര യാത്രക്ക്​ ബേബി രണ്ട്​ എന്ന ടോയ്​ കാർ ഉപയോഗിക്കാമെന്ന്​ കമ്പനി അവകാശപ്പെടുന്നു. 1920കളിൽ നിരത്തുകളിൽ ഒാടിക്കളിച്ചിരുന്ന വി​േൻറജ്​ കാറുകളുടെ മനോഹരമായ രൂപമാണ്​ ബേബി രണ്ടിന്​. 

ബേബി കാറി​െൻറ ജനനം

1920ലാണ്​ ബുഗാട്ടി തങ്ങളുടെ ആദ്യത്തെ റേസിങ്​ കാർ - ടൈപ്പ്​ 35 അവതരിപ്പിച്ചത്​. നിരവധി കാറോട്ട മത്സരങ്ങൾ ജയിച്ച ആദ്യ കാറിലൂടെ ബുഗാട്ടിയുടെ പ്രശസ്​തി വാനോളമുയർന്നു. 1926ൽ എറ്റോറെ ബുഗാട്ടി ത​െൻറ ഇളയ മക​െൻറ പിറന്നാളിന് സമ്മാനമായി നൽകാൻ​ ടൈപ്പ്​ 35 എന്ന ലോകപ്രശസ്​ത കാറി​െൻറ 'ഹാഫ്​ സ്​കെയിൽ' മോഡൽ നിർമിച്ചു. മകൻ റോളണ്ടിനുള്ള പിറന്നാൾ സമ്മാനം ഒടുവിൽ ബുഗാട്ടി, ബേബി കാർ എന്ന പേരിൽ 1927 മുതൽ 1936 വരെ വിൽപ്പന നടത്തി.




കമ്പനിയുടെ 110ാം ജന്മദിനം ആഘോഷിക്കാനായി ബുഗാട്ടി വീണ്ടും അവരുടെ സ്ഥാപക​െൻറ മാസ്റ്റർ പീസായ ബേബി കാർ പുനരവതരിപ്പിക്കുകയായിരുന്നു. ബേബി II എന്ന പേരും അതിന്​ നൽകി. റേസിങ്​ കാറായ ടൈപ്പ്​ 35 എണ്ണയിലാണ്​ ഒാടുന്നതെങ്കിൽ ബേബി കാർ വൈദ്യുതിയിലാണ്​ ഒാടുക. 

മൂന്ന്​ മോഡലുകളിലാണ്​ ബേബി രണ്ട്​ വിപണിയിൽ എത്തുക. ബേസ്​, വീറ്റാസ്​, പർ സാങ്​. അടിസ്ഥാന മോഡലിൽ 1.4kWh ബാറ്ററിയാണുള്ളത്​. അത് 'നോവിസ്​' മോഡിൽ ഡ്രൈവ്​ ചെയ്യു​േമ്പാൾ​ 1.3 ഹോഴ്​സ്​ പവർ കരുത്തേകും. എക്​സ്​പേർട്ട്​ മോഡിൽ അത്​ 5.8 ബി.എച്ച്​.പി വരെയാകും. മറ്റ്​ രണ്ട്​ വകഭേദത്തിൽ 2.8kWh ബാറ്ററിയാണ്​. 13.4 ബി.എച്ച്​.പി വരെ ഹോഴ്​സ്​പവർ നൽകുന്ന ഇരുമോഡലിൽ വീറ്റാസി​െൻറ ബോഡി കാർബൺ ഫൈബറിലും പർ സാങ്ങ്​ പൂർണ്ണമായും അലൂമിനിയത്തിലുമാണ് നിർമിച്ചിരിക്കുന്നത്​. ഒറ്റച്ചാർജിൽ 15 മുതൽ 31 മൈൽ ദൂരം വരെ ബേബി കാറിൽ സഞ്ചരിക്കാമെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. 

ബുഗാട്ടി എന്ന കമ്പനിയുടെ പിറന്നാൾ ദിനം ആഘോഷിക്കാനായി 500 എണ്ണം ബേബി കാർ മാത്രമാണ്​ നിർമിക്കുന്നത്​. വാങ്ങാൻ ആഗ്രഹിക്കുന്നവർ ബേസ്​ മോഡലിന്​ ഇന്ത്യൻ രൂപ 26.38 ലക്ഷം എണ്ണിക്കൊടുക്കണം. കൂടിയ മോഡലിന്​ വില 51 ലക്ഷത്തിനുംമുകളിൽ വരും.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.