കുട്ടികൾക്ക് വേണ്ടി ബുഗാട്ടിയുടെ സൂപ്പർ ടോയ് കാർ 'ബേബി II'; വില 51 ലക്ഷം VIDEO
text_fieldsബുഗാട്ടി കാർ എന്ന് കേൾക്കുേമ്പാൾ അത്യാഡംബരവും താങ്ങാനാവാത്ത വിലയും ഗംഭീര പെർഫോമൻസുമുള്ള റേസിങ് കാറുകളാണ് ഒാർമയിലേക്ക് കടുന്നുവരിക. സമീപ കാലത്ത് പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം കൃസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും വിലയേറിയ ബുഗാട്ടി കാർ സ്വന്തമാക്കിയത് വാർത്തയായിരുന്നു. എന്നാൽ, ബുഗാട്ടിയെ കുറിച്ച് അധികമാർക്കും അറിയാത്ത ഒരു ചരിത്രമുണ്ട്.
ബുഗാട്ടി കമ്പനിയുടെ സ്ഥാപകനായ എറ്റോറെ ബുഗാട്ടി 1931ൽ തന്നെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർ നിർമിച്ചിരുന്നു. ടൈപ്പ് 56 എന്ന ഇലക്ട്രിക് വാഹനം (ഇ.വി) അന്ന് നിർമിച്ചതല്ലാതെ അതിനുശേഷം കമ്പനി ഇ.വി നിർമാണത്തിന് ഇന്നേവരെ മുതിർന്നിട്ടില്ല. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഫ്രാൻസ് കേന്ദ്രീകരിച്ചുള്ള സൂപ്പർ കാർ നിർമാതാക്കളായ ബുഗാട്ടി ഒരു ഇലക്ട്രിക് കാർ കൂടി നിർമിച്ചിരിക്കുകയാണ്.
അതാകെട്ട ഒരു ടോയ് കാറും. ബേബി II എന്ന് പേരിട്ടിരിക്കുന്ന കാർ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ബുഗാട്ടി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, മുതിർന്നവർക്കും ഹൃസ്വദൂര യാത്രക്ക് ബേബി രണ്ട് എന്ന ടോയ് കാർ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 1920കളിൽ നിരത്തുകളിൽ ഒാടിക്കളിച്ചിരുന്ന വിേൻറജ് കാറുകളുടെ മനോഹരമായ രൂപമാണ് ബേബി രണ്ടിന്.
ബേബി കാറിെൻറ ജനനം
1920ലാണ് ബുഗാട്ടി തങ്ങളുടെ ആദ്യത്തെ റേസിങ് കാർ - ടൈപ്പ് 35 അവതരിപ്പിച്ചത്. നിരവധി കാറോട്ട മത്സരങ്ങൾ ജയിച്ച ആദ്യ കാറിലൂടെ ബുഗാട്ടിയുടെ പ്രശസ്തി വാനോളമുയർന്നു. 1926ൽ എറ്റോറെ ബുഗാട്ടി തെൻറ ഇളയ മകെൻറ പിറന്നാളിന് സമ്മാനമായി നൽകാൻ ടൈപ്പ് 35 എന്ന ലോകപ്രശസ്ത കാറിെൻറ 'ഹാഫ് സ്കെയിൽ' മോഡൽ നിർമിച്ചു. മകൻ റോളണ്ടിനുള്ള പിറന്നാൾ സമ്മാനം ഒടുവിൽ ബുഗാട്ടി, ബേബി കാർ എന്ന പേരിൽ 1927 മുതൽ 1936 വരെ വിൽപ്പന നടത്തി.
കമ്പനിയുടെ 110ാം ജന്മദിനം ആഘോഷിക്കാനായി ബുഗാട്ടി വീണ്ടും അവരുടെ സ്ഥാപകെൻറ മാസ്റ്റർ പീസായ ബേബി കാർ പുനരവതരിപ്പിക്കുകയായിരുന്നു. ബേബി II എന്ന പേരും അതിന് നൽകി. റേസിങ് കാറായ ടൈപ്പ് 35 എണ്ണയിലാണ് ഒാടുന്നതെങ്കിൽ ബേബി കാർ വൈദ്യുതിയിലാണ് ഒാടുക.
മൂന്ന് മോഡലുകളിലാണ് ബേബി രണ്ട് വിപണിയിൽ എത്തുക. ബേസ്, വീറ്റാസ്, പർ സാങ്. അടിസ്ഥാന മോഡലിൽ 1.4kWh ബാറ്ററിയാണുള്ളത്. അത് 'നോവിസ്' മോഡിൽ ഡ്രൈവ് ചെയ്യുേമ്പാൾ 1.3 ഹോഴ്സ് പവർ കരുത്തേകും. എക്സ്പേർട്ട് മോഡിൽ അത് 5.8 ബി.എച്ച്.പി വരെയാകും. മറ്റ് രണ്ട് വകഭേദത്തിൽ 2.8kWh ബാറ്ററിയാണ്. 13.4 ബി.എച്ച്.പി വരെ ഹോഴ്സ്പവർ നൽകുന്ന ഇരുമോഡലിൽ വീറ്റാസിെൻറ ബോഡി കാർബൺ ഫൈബറിലും പർ സാങ്ങ് പൂർണ്ണമായും അലൂമിനിയത്തിലുമാണ് നിർമിച്ചിരിക്കുന്നത്. ഒറ്റച്ചാർജിൽ 15 മുതൽ 31 മൈൽ ദൂരം വരെ ബേബി കാറിൽ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബുഗാട്ടി എന്ന കമ്പനിയുടെ പിറന്നാൾ ദിനം ആഘോഷിക്കാനായി 500 എണ്ണം ബേബി കാർ മാത്രമാണ് നിർമിക്കുന്നത്. വാങ്ങാൻ ആഗ്രഹിക്കുന്നവർ ബേസ് മോഡലിന് ഇന്ത്യൻ രൂപ 26.38 ലക്ഷം എണ്ണിക്കൊടുക്കണം. കൂടിയ മോഡലിന് വില 51 ലക്ഷത്തിനുംമുകളിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.