700 കിലോമീറ്റർ റേഞ്ചുമായി പുതിയ ഇ.വി സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ബി.വൈ.ഡി. ഓട്ടോ എക്സ്പോയിൽ വാഹനം അവതരിപ്പിക്കാനാണ് നീക്കം. സീൽ എന്ന് പേരിട്ടിരിക്കുന്ന വാഹനം ടെസ്‍ല മോഡൽ 3യുടെ എതിരാളിയായാണ് അറിയപ്പെടുന്നത്.
4,800 എംഎം നീളവും 1875 എംഎം വീതിയും 1460 എംഎം ഉയരവും ഉള്ള വാഹനമാണ് സീൽ. ഇത് മോഡല്‍ 3 യേക്കാള്‍ 106 എംഎം നീളവും 58 എംഎം വീതിയും 17 എംഎം ഉയരവുമുള്ള വാഹനമാണിത്. സീലിന് 2920 എംഎം വീല്‍ബേസാണുള്ളത്. ടെസ്ലയുടെ വീല്‍ബേസ് 2875 എംഎം ആണ്. ഇത് സീലിനേക്കാള്‍ 45 എംഎം കുറവാണ്. ബി.വൈ.ഡിയുടെ 'ഓഷ്യന്‍ ഏസ്‌തെറ്റിക്‌സ്' ഡിസൈന്‍ ഭാഷ പിന്തുടരുന്ന വാഹനമാണ് സീൽ. ഡോള്‍ഫിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് വാഹനത്തിന്.
കൂപ്പെ പോലെയുള്ള ഓള്‍-ഗ്ലാസ് റൂഫ്, ഫ്ലഷ്-ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകള്‍, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്ലുകള്‍), സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, പിന്‍ഭാഗത്ത് പൂര്‍ണ്ണ വീതിയുള്ള എല്‍ഇഡി ലൈറ്റ് ബാര്‍ തുടങ്ങിയവയാണ് സീലിന്റെ പ്രധാന സവിശേഷതകൾ. ബി.വൈ.ഡിയുടെ അറ്റോ 3, ഇ6 എന്നിവ പോലെ, BYD സീലിനും സെന്റര്‍ കണ്‍സോളില്‍ കറങ്ങുന്ന 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ലഭിക്കും. ഡ്രൈവര്‍ക്ക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ്-അപ്പ് ഡിസ്പ്ലേയും ലഭിക്കുന്നു.
ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീന്‍ സെന്‍ട്രല്‍ എസി വെന്റുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അതിന് താഴെയുള്ള വിവിധ ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവ് സെലക്ടറും ഒരു സ്‌ക്രോള്‍ വീലും ഉണ്ട്. ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, ഓഡിയോ സിസ്റ്റത്തിനായുള്ള വോളിയം കണ്‍ട്രോള്‍, കൂടാതെ രണ്ട് വയര്‍ലെസ് ചാര്‍ജിങ് പാഡുകള്‍ തുടങ്ങിയ ഫംഗ്ഷനുകള്‍ക്കായുള്ള ബേസിക് കണ്‍ട്രോളുകളും സെന്റര്‍ കണ്‍സോളില്‍ ഉണ്ട്. സീല്‍ ബി.വൈ.ഡിയുടെ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
BYD-യുടെ ഇ-പ്ലാറ്റ്‌ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് സീല്‍. 61.4kWh, 82.5kWh രണ്ട് ബാറ്ററി പായ്ക്കുകളിലാണ് സീല്‍ വരുന്നത്. ചൈന ലൈറ്റ്-ഡ്യൂട്ടി വെഹിക്കിള്‍ ടെസ്റ്റ് സൈക്കിളില്‍ (CLTC-സൈക്കിളില്‍) ആദ്യത്തേതിന് 550 കിലോമീറ്റര്‍ റേഞ്ചുണ്ട്. രണ്ടാമത്തേതിന് 700 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം. ചെറിയ ബാറ്ററിക്ക് 110kW വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. രണ്ടാമത്തേതിന് 150kW വരെ വേഗത കൈവരിക്കാന്‍ കഴിയും. സിംഗിള്‍-മോട്ടോര്‍, ഡ്യുവല്‍-മോട്ടോര്‍ പവര്‍ട്രെയിനുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും സെഡാനില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.