നോട്ട് നിരോധനത്തെക്കുറിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞത് 'സംഘടിത കവർച്ച, നിയമപ്രകാരമുള്ള കൊള്ള'എന്നായിരുന്നു. അതും കടന്ന് പൗരന്മാരെ അക്ഷരാർഥത്തിൽ പിടിച്ചുപറിച്ച് മുന്നേറുകയാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ഇന്ധന നികുതിയിൽ കൈക്കലാക്കിയത് 3.35 ലക്ഷം കോടി രൂപയാണ്. പെട്രോളിയം മന്ത്രാലയം ലോക്സഭയിൽ നൽകിയ കണക്കുപ്രകാരമാണ് ഇത്. ഇൗ കാലയളവിൽ 88 ശതമാനം നികുതി വർധനവാണ് പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 1.78 ലക്ഷം കോടിയാണ് ഇപ്പോൾ കുത്തനേ കൂടിയത്.
പെട്രോളിെൻറ എക്സൈസ് തീരുവ കഴിഞ്ഞ വർഷം ലിറ്ററിന് 19.98 രൂപയായിരുന്നത് ഇപ്പോൾ 32.9 രൂപയായി. ഡീസലിനാകെട്ട ലിറ്ററിന് 15.83 രൂപയിൽ നിന്ന് 31.8 രൂപയായി നികുതി ഉയർത്തി. രാജ്യാന്തര എണ്ണവിലയിൽ നിന്നുണ്ടാകുന്ന ലാഭം തിരിച്ചുപിടിക്കാനാണ് എക്സൈസ് തീരുവ വർധിപ്പിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയം അവകാശപ്പെടുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കഴിഞ്ഞ കുറേ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിലയിലാണ്.
ഈ വർഷം ആദ്യം മുതൽ പെട്രോൾ, ഡീസൽ വിലകൾ രാജ്യത്ത് അനിയന്ത്രിതമായി വർധിച്ചിരുന്നു. ഇന്ത്യയൊട്ടാകെ ആദ്യമായി ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നു. ഡീസൽ വിലയും പല സ്ഥലങ്ങളിലും ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. ഒരു മാസമായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇൗ കാലയളവിൽ ക്രൂഡ് ഒായിൽ വില കുറഞ്ഞതാണ് ഇന്ധനവില കൂടാതിരിക്കാൻ കാരണം. ക്രൂഡ് ഒായിൽ വില കുറഞ്ഞെങ്കിലും അതിെൻറ ഗുണം ഉപഭോക്താക്കൾക്ക് സർക്കാർ നൽകിയിട്ടില്ല. ക്രൂഡ് ഒായിൽ വില കുറയുേമ്പാൾ നികുതി കൂട്ടിയും ക്രൂഡ് ഒായിൽ വില കൂടുേമ്പാൾ വില വർധിപ്പിച്ചും ഇന്ധനക്കൊളള തുടരുകയാണ് മോദി സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.