കോവിഡ്​ ആഘാതം: കുത്തനെ താഴ്ന്ന്​ വാഹന വിൽപന

കൊ​ച്ചി: രാ​ജ്യ​​ത്തെ സാ​ധാ​ര​ണ​ക്കാ​രെ കോ​വി​ഡ്​ എ​ത്ര​മാ​ത്രം ബാ​ധി​െ​ച്ച​ന്ന​തി​െൻറ തെ​ളി​വാ​യി ഏ​പ്രി​ലി​ലെ വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ ക​ണ​ക്കു​ക​ൾ.

ഓ​​ട്ടോ​റി​ക്ഷ​ക​ൾ, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന മാ​ർ​ച്ചി​ലെ​ക്കാ​ൾ 30 ശ​ത​മാ​നം കു​റ​ഞ്ഞു. 2019 ഏ​പ്രി​ലി​ൽ ന​ട​ന്ന വി​ൽ​പ​ന​യു​ടെ പ​കു​തി മാ​ത്ര​മാ​ണ്​ ക​ഴി​ഞ്ഞ മാ​സം ഉ​ണ്ടാ​യ​ത്. കാ​ർ വി​ൽ​പ​ന​യി​ലും 25 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്.

ഏ​പ്രി​ലി​ൽ 8.65 ല​ക്ഷം ടൂ ​വീ​ല​റു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ വി​റ്റ​ഴി​ച്ച​ത്. മാ​ർ​ച്ചി​ൽ 11.95 ല​ക്ഷം വി​റ്റ​തി​ൽ​നി​ന്നാ​ണ്​ ഇ​ത്ര​യും കു​റ​വ്. 2019 ഏ​പ്രി​ലി​ൽ​ 13.38 ല​ക്ഷം വി​റ്റി​രു​ന്നി​ട​ത്തു​നി​ന്നാ​ണ്​ കു​ത്ത​നെ താ​ഴ്​​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ 38,034 ഓ​​ട്ടോ​ക​ളാ​ണ്​ വി​റ്റ​തെ​ങ്കി​ൽ ഏ​പ്രി​ലി​ൽ അ​ത്​ 21,636 മാ​ത്ര​മാ​യി.കാ​റു​ക​ൾ വ​രു​ന്ന പാ​സ​ഞ്ച​ർ സെ​ഗ്​​മെൻറി​ൽ മാ​ർ​ച്ചി​ൽ 2.79 ല​ക്ഷം വി​റ്റി​രു​ന്ന​ത്​ 2.08 ല​ക്ഷ​മാ​യി ഏ​പ്രി​ലി​ൽ ചു​രു​ങ്ങി. ക​മേ​ഴ്​​സ്യ​ൽ വാ​ഹ​ന​ങ്ങ​ളി​ലും 2019 ഏ​പ്രി​ലി​ലേ​തി​െ​ന​ക്കാ​ൾ 34.58 ശ​ത​മാ​ന​മാ​ണ്​ വി​ൽ​പ​ന​ക്കു​റ​വ്.

രാ​ജ്യ​ത്തെ ലോ​ക്ഡൗ​ണു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വാ​ഹ​ന വി​പ​ണി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്​ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സം​ഖ്യ​ക​ളി​ൽ കാ​ണാം. 2019 ഏ​പ്രി​ലു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ മൊ​ത്തം വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ 32 ശ​ത​മാ​നം ഇ​ടി​വു​ണ്ട്.

17.39 ല​ക്ഷം വി​റ്റി​രു​ന്നി​ട​ത്ത്​ 11.85 ല​ക്ഷം മാ​ത്രം.കോ​വി​ഡും ലോ​ക്​​ഡൗ​ണും സ​മൂ​ഹ​ത്തി​െൻറ താ​ഴെ​ത്ത​ട്ടി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ഘാ​ത​മു​ണ്ടാ​ക്കി​യ​ത്. താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രു​ടെ ജീ​വി​ത​വ​ഴി​ക​ൾ അ​ട​യു​ന്ന​തി​നെ​യാ​ണ്​ ഓ​​ട്ടോ, ടൂ ​വീ​ല​ർ വി​ൽ​പ​ന​യി​ലെ കു​റ​വ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഈ ​മാ​സം വി​ൽ​പ​ന​യി​ൽ കാ​ര്യ​മാ​യ പ്ര​തീ​ക്ഷ​യി​ല്ല. ഏ​പ്രി​ലി​െ​ന​ക്കാ​ൾ വ​ള​രെ കു​റ​വാ​കു​മെ​ന്നാ​ണ് ആ​ദ്യ ആ​ഴ്ച ന​ൽ​കു​ന്ന സൂ​ച​ന. മേ​യി​ൽ പ്ര​ധാ​ന വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ഉ​ൽ​പാ​ദ​നം ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ നി​ർ​ത്തി. 2023ൽ ​മാ​ത്ര​മേ വാ​ഹ​ന​വി​പ​ണി​യി​ൽ കാ​ര്യ​മാ​യ ഉ​യ​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ. ടൂ ​വീ​ല​റു​ക​ളി​ൽ ഹീ​റോ മോ​​ട്ടോ​റും പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളി​ൽ മാ​രു​തി​യും​ത​ന്നെ കൂ​ടു​ത​ൽ വി​റ്റു​പോ​യ ബ്രാ​ൻ​ഡു​ക​ൾ.

Tags:    
News Summary - covid impact: Vehicle sales declined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.