കോവിഡ് ആഘാതം: കുത്തനെ താഴ്ന്ന് വാഹന വിൽപന
text_fieldsകൊച്ചി: രാജ്യത്തെ സാധാരണക്കാരെ കോവിഡ് എത്രമാത്രം ബാധിെച്ചന്നതിെൻറ തെളിവായി ഏപ്രിലിലെ വാഹന രജിസ്ട്രേഷൻ കണക്കുകൾ.
ഓട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ വിൽപന മാർച്ചിലെക്കാൾ 30 ശതമാനം കുറഞ്ഞു. 2019 ഏപ്രിലിൽ നടന്ന വിൽപനയുടെ പകുതി മാത്രമാണ് കഴിഞ്ഞ മാസം ഉണ്ടായത്. കാർ വിൽപനയിലും 25 ശതമാനമാണ് കുറവ്.
ഏപ്രിലിൽ 8.65 ലക്ഷം ടൂ വീലറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. മാർച്ചിൽ 11.95 ലക്ഷം വിറ്റതിൽനിന്നാണ് ഇത്രയും കുറവ്. 2019 ഏപ്രിലിൽ 13.38 ലക്ഷം വിറ്റിരുന്നിടത്തുനിന്നാണ് കുത്തനെ താഴ്ന്നത്. കഴിഞ്ഞ മാർച്ചിൽ 38,034 ഓട്ടോകളാണ് വിറ്റതെങ്കിൽ ഏപ്രിലിൽ അത് 21,636 മാത്രമായി.കാറുകൾ വരുന്ന പാസഞ്ചർ സെഗ്മെൻറിൽ മാർച്ചിൽ 2.79 ലക്ഷം വിറ്റിരുന്നത് 2.08 ലക്ഷമായി ഏപ്രിലിൽ ചുരുങ്ങി. കമേഴ്സ്യൽ വാഹനങ്ങളിലും 2019 ഏപ്രിലിലേതിെനക്കാൾ 34.58 ശതമാനമാണ് വിൽപനക്കുറവ്.
രാജ്യത്തെ ലോക്ഡൗണുകളും നിയന്ത്രണങ്ങളും വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചത് വാഹന രജിസ്ട്രേഷൻ സംഖ്യകളിൽ കാണാം. 2019 ഏപ്രിലുമായി താരതമ്യപ്പെടുത്തിയാൽ മൊത്തം വാഹന രജിസ്ട്രേഷനിൽ 32 ശതമാനം ഇടിവുണ്ട്.
17.39 ലക്ഷം വിറ്റിരുന്നിടത്ത് 11.85 ലക്ഷം മാത്രം.കോവിഡും ലോക്ഡൗണും സമൂഹത്തിെൻറ താഴെത്തട്ടിലാണ് ഏറ്റവുമധികം ആഘാതമുണ്ടാക്കിയത്. താഴ്ന്ന വരുമാനക്കാരുടെ ജീവിതവഴികൾ അടയുന്നതിനെയാണ് ഓട്ടോ, ടൂ വീലർ വിൽപനയിലെ കുറവ് വ്യക്തമാക്കുന്നത്.
ഈ മാസം വിൽപനയിൽ കാര്യമായ പ്രതീക്ഷയില്ല. ഏപ്രിലിെനക്കാൾ വളരെ കുറവാകുമെന്നാണ് ആദ്യ ആഴ്ച നൽകുന്ന സൂചന. മേയിൽ പ്രധാന വാഹന നിർമാതാക്കൾ ഉൽപാദനം രണ്ടാഴ്ചത്തേക്ക് നിർത്തി. 2023ൽ മാത്രമേ വാഹനവിപണിയിൽ കാര്യമായ ഉയർച്ച പ്രതീക്ഷിക്കുന്നുള്ളൂ. ടൂ വീലറുകളിൽ ഹീറോ മോട്ടോറും പാസഞ്ചർ വാഹനങ്ങളിൽ മാരുതിയുംതന്നെ കൂടുതൽ വിറ്റുപോയ ബ്രാൻഡുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.