വാഹന രേഖകളുടെ സാധുവാകൽ സമയം നീട്ടി കേന്ദ്രം; തീരുമാനം കോവിഡ്​ കണക്കിലെടുത്ത്​

കോവിഡ് -19 പരിഗണിച്ച്​ മോട്ടോർ വാഹന രേഖകളുടെ സാധുവാകൽ സമയം നീട്ടി സർക്കാർ. വ്യാഴാഴ്​ചയാണ്​ ഇതുസംബന്ധിച്ച്​ തീരുമാനം പുറത്തുവന്നത്​. ഡ്രൈവിങ്​ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), പെർമിറ്റുകൾ എന്നിവയുടെ കാലാവധി 2021 സെപ്റ്റംബർ 30 വരെയാണ്​ നീട്ടിയത്​.കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH)ആണ്​ ഇതുസംബന്ധിച്ച്​ നിർദേശം വ്യാഴാഴ്​ച​ പുറത്തിറക്കിയത്​.


2020 ഫെബ്രുവരി ഒന്നു മുതൽ 2021 സെപ്റ്റംബർ 30 നകം കാലഹരണപ്പെടുന്ന എല്ലാ രേഖകൾക്കും നിയമം ബാധകമാണ്​. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉത്തരവ്​ കൈമാറിയിട്ടുണ്ട്​. മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988, സെൻട്രൽ മോട്ടോർ എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2020 മാർച്ച് 30, 2020 ജൂൺ 9, 2020 ഓഗസ്റ്റ് 24, 2020 ഡിസംബർ 27, 2021 മാർച്ച് 26 തീയതികളിലും കേന്ദ്ര മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.