അടുത്തിടെയാണ് ടൂറിങ് വിഭാഗത്തിൽപെട്ട മൾട്ടിസ്ട്രാഡ വി 4 മോട്ടോർസൈക്കിളിെൻറ ഉത്പാദനം ആരംഭിച്ചതായി ഡുകാട്ടി പ്രഖ്യാപിച്ചത്. നവംബർ നാലിനാണ് വാഹനം ഒൗദ്യോഗികമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മൾട്ടിസ്ട്രാഡയിൽ തങ്ങൾ നവീനമായൊരു സാേങ്കതികവിദ്യ ഇണക്കിച്ചേർത്തിട്ടുണ്ടെന്നാണ് ഡുകാട്ടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തിൽ ആദ്യമായി മുന്നിലും പിന്നിലും റഡാർ സാങ്കേതികവിദ്യയുമായിട്ടായിരിക്കും മൾട്ടിസ്ട്രാഡ നിരത്തിലെത്തുക.
ബോഷുമായി സഹകരിച്ചാണ് റഡാർ സാേങ്കതികവിദ്യ ഡുകാട്ടി വികസിപ്പിച്ചെടുത്തത്. ദേശീയപാതകളിലെ ദീർഘദൂര യാത്രകളിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്രദമാകുമെന്ന് ഡുകാട്ടി പറയുന്നു. 2016 മുതൽ റഡാർ അധിഷ്ഠിത സംവിധാനങ്ങളിൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ബോഷിനൊപ്പം മൾട്ടിസ്ട്രാഡയ്ക്കായി ഇത് വികസിപ്പിക്കാൻ നാല് വർഷമെടുത്തുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വാഹനത്തിെൻറ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന റഡാർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പ്രവർത്തനത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. നിയന്ത്രിത ബ്രേക്കിങിലൂടെയും ആക്സിലറേഷനിലൂടെയും റൈഡർക്ക് ബൈക്കിൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് റഡാറുകൾ ചെയ്യുക.
30 മുതൽ 160 കിലോമീറ്റർ വേഗതക്കിടയിൽ റഡാർ പ്രവർത്തിക്കും. ബൈക്കിെൻറ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്താനും പിന്നിൽ നിന്ന് ഉയർന്ന വേഗതയിൽ വരുന്ന വാഹനങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകാനും പിന്നിലെ റഡാർ സഹായിക്കും. റഡാർ സാങ്കേതികവിദ്യ യാത്രികർക്ക് സമാനതകളില്ലാത്ത സുരക്ഷ പ്രദാനം ചെയ്യുമെന്നും അപകടങ്ങൾ തടയാൻ കഴിയുമെന്നും ഡുകാട്ടി പറയുന്നു. ടൂറിംഗ് ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലൈറ്റ് ആൻറ് കോംപാക്റ്റ് വി 4 എഞ്ചിനാണ് ബൈക്കിനുള്ളത്. ഒക്ടോബർ 15ന് എഞ്ചിൻ വിവരങ്ങൾ കമ്പനി ഒൗദ്യോഗികമായി വെളിപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.