ഡുകാട്ടി സ്ട്രീറ്റ്ഫൈറ്റർ V2 ഇന്ത്യയിൽ അവതരിപ്പിച്ചു. പാനിഗേൽ V2 സ്‌പോർട്‌സ് ബൈക്കിന്റെ അതേ എഞ്ചിനാണ് സ്ട്രീറ്റ് ഫൈറ്ററിനും കരുത്തേകുന്നത്. കൂടാതെ സ്ട്രീറ്റ്‌ഫൈറ്റർ V4 എസ്.പിയ്ക്ക് ശേഷം ഡുകാട്ടിയുടെ സ്ട്രീറ്റ്‌ഫൈറ്റർ ലൈനപ്പിലെ ഏറ്റവും പുതിയ മോഡലാണിത്. 17.25 ലക്ഷം (എക്സ്-ഷോറൂം, ഡൽഹി) ആണ് ഇന്ത്യയിലെ ബൈക്കിന്റെ വില.
പാനിഗേൽ വി2 സ്‌പോർട്‌ബൈക്കിൽ കാണുന്ന സൂപ്പർ ക്വാഡ്രോ എഞ്ചിനാണ് ഈ സ്‌പോർട്ടി നേക്കഡ് ബൈക്കിന് കരുത്ത് പകരുന്നത്. 955 സി.സി എഞ്ചിൻ 10,750rpm-ൽ 153hp ഉം 9,000rpm-ൽ 101.4Nm ഉം ഉത്പാദിപ്പിക്കും. പാനിഗേൽ V2-നേക്കാൾ 2hp, 2.6Nm കുറവാണിത്. 178 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം. മുന്നിൽ 43 എംഎം ഷോവ ബിഗ് പിസ്റ്റൺ യുഎസ്ഡി ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് സസ്പെൻഷൻ. രണ്ടും പൂർണ്ണമായും ക്രമീകരിക്കാവുന്ന യൂനിറ്റുകളാണ്.
ബ്രേക്കിങ് ഹാർഡ്‌വെയർ ബ്രെംബോയിൽ നിന്നുള്ളതാണ്. 4.3 ഇഞ്ച് TFT ഡിസ്‍പ്ലേ, കോർണറിങ് എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, കൂടാതെ സ്‌പോർട്, റോഡ്, വെറ്റ് എന്നീ മൂന്ന് റൈഡ് മോഡുകൾ എന്നിവ ബൈക്കിലുണ്ട്. അടുത്തിടെ പുറത്തിറക്കിയ സുസുകി കറ്റാനയാണ് പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.