ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമ്മാതാക്കളായ ഡുകാട്ടിയുടെ പുതിയ നേക്കഡ് ബൈക്ക് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്ട്രീറ്റ്ഫൈറ്റർ V4 ശ്രേണിയിൽ വരുന്ന വി4, വി4 എസ്, വി4 എസ്.പി 2 എന്നീ ബൈക്കുകളാണ് രാജ്യത്ത് എത്തിയത്. ഡുകാട്ടിയുടെ പ്രശസ്തമായ പനിഗേല V4-ന്റെ സ്ട്രിപ്പ്-ഡൗൺ പതിപ്പാണ് പുതിയ ബൈക്കുകൾ. സ്ട്രീറ്റ്‌ഫൈറ്ററിന് പനിഗേലയുടെ ഹാൻഡിൽബാറും ഫെയറിംഗും ലഭിക്കില്ല.വി4 എസ്.പി 2 ട്രാക്കുകൾക്കുവേണ്ടിയുള്ള വാഹനമാണ്.
കോമിക്‌സിലെ ജോക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻവശമാണ് സ്ട്രീറ്റ്‌ഫൈറ്ററിന്. ഡുകാട്ടിയുടെ സ്വന്തം ഡെസ്മോസെഡിസി സ്ട്രാഡേൽ എഞ്ചിൻ, ബൈപ്ലെയ്ൻ വിങ്സ്, ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക് പാക്കേജ് എന്നിവ വാഹനത്തിന് ലഭിക്കും. ഇന്ധന ടാങ്കിന് 17 ലിറ്റർ ശേഷിയുണ്ട്. പുതിയ സൈഡ് കവറുകളും ടാങ്കിന് ലഭിക്കും. മോട്ടോർസൈക്കിളിന്റെ മുൻ ഫ്രെയിം പരിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ബോഡി വർക്ക് ഇപ്പോഴും കുറവാണ്. വി 4 എസ് പതിപ്പിന് ഇപ്പോൾ 'ഗ്രേ നീറോ'എന്ന് വിളിക്കുന്ന പുതിയ നിറവും നൽകിയിട്ടുണ്ട്.
ഫുൾ, ഹൈ, മീഡിയം, ലോ എന്നിങ്ങനെ നാല് പവർ ഡെലിവറി മോഡുകൾ ബൈക്കുകൾക്കുണ്ട്. ഫുൾ, ലോ എന്നിവ പുതിയ മോഡുകളാണ്. ഫുൾ പവർ മോഡിൽ എഞ്ചിനുകൾ 200നുമുകളിൽ കുതിര ശക്തി പുറത്തെടുക്കും. കുറഞ്ഞ പവർ മോഡുകൾക്കായി, ഓരോ ആറ് ഗിയറുകൾക്കും പുതിയ റൈഡ് ബൈ വയർ മാപ്പ് മാനേജ്മെന്റ് സിസ്റ്റം ഡുകാട്ടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഓരോ തവണയും ത്രോട്ടിൽ തുറക്കുമ്പോൾ റൈഡർക്ക് ഒപ്റ്റിമൽ ത്രസ്റ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. മറുവശത്ത്, ലോ പവർ മോഡ്, ലോ ഗ്രിപ്പ് പ്രതലങ്ങളിൽ സവാരി ചെയ്യാനും ബൈക്കിന്റെ പരമാവധി പവർ 165 എച്ച്പി ആയി പരിമിതപ്പെടുത്താനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പുതുക്കിയ ഗ്രാഫിക്സ് ലഭിക്കും. ഡ്യുകാട്ടിയുടെ പുതിയ എഞ്ചിൻ ബ്രേക്ക് കൺട്രോൾ (ഇബിസി) ഇവോ 2 സോഫ്‌റ്റ്‌വെയറും ഡുകാട്ടി ക്വിക്ക് ഷിഫ്റ്റിനായി (DQS) ഒരു പുതിയ മാപ്പും അവതരിപ്പിച്ചിട്ടുണ്ട്. 1,103 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൈലൈറ്റ്. 13,000 ആർപിഎമ്മിൽ 208 എച്ച്‌പിയും യൂറോ-5 കോൺഫിഗറേഷനിൽ 123 എൻഎമ്മും നൽകാൻ കഴിവുള്ളതാണ് എഞ്ചിൻ. എഞ്ചിനും കാലിബ്രേഷൻ പരിഷ്കരിച്ചിട്ടുണ്ട്. സൈലൻസർ ഔട്ട്‌ലെറ്റിന്റെ വലിയ വ്യാസം ഉണ്ടാക്കി എക്‌സ്‌ഹോസ്റ്റ് മർദ്ദം കുറക്കുകയായിരുന്നു ഡുകാട്ടി എഞ്ചിനീയർമാർ. 26.49 മുതൽ 40.99 ലക്ഷം രൂപയാണ് ഈ സൂപ്പർ ബൈക്കുകളുടെ രാജ്യെത്ത വില
സ്ട്രീറ്റ്ഫൈറ്റർ V2
നേരത്തേ ഡുകാട്ടി സ്ട്രീറ്റ്ഫൈറ്റർ V2 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പാനിഗേൽ V2 സ്‌പോർട്‌സ് ബൈക്കിന്റെ അതേ എഞ്ചിനാണ് സ്ട്രീറ്റ് ഫൈറ്റർ V2വിനും കരുത്തേകുന്നത്. പാനിഗേൽ വി2 സ്‌പോർട്‌ബൈക്കിൽ കാണുന്ന സൂപ്പർ ക്വാഡ്രോ എഞ്ചിനാണ് ഈ സ്‌പോർട്ടി നേക്കഡ് ബൈക്കിന് കരുത്ത് പകരുന്നത്. 955 സി.സി എഞ്ചിൻ 10,750rpm-ൽ 153hp ഉം 9,000rpm-ൽ 101.4Nm ഉം ഉത്പാദിപ്പിക്കും. പാനിഗേൽ V2-നേക്കാൾ 2hp, 2.6Nm കുറവാണിത്. 178 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം. മുന്നിൽ 43 എംഎം ഷോവ ബിഗ് പിസ്റ്റൺ യുഎസ്ഡി ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് സസ്പെൻഷൻ. രണ്ടും പൂർണ്ണമായും ക്രമീകരിക്കാവുന്ന യൂനിറ്റുകളാണ്.
ബ്രേക്കിങ് ഹാർഡ്‌വെയർ ബ്രെംബോയിൽ നിന്നുള്ളതാണ്. 4.3 ഇഞ്ച് TFT ഡിസ്‍പ്ലേ, കോർണറിങ് എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, കൂടാതെ സ്‌പോർട്, റോഡ്, വെറ്റ് എന്നീ മൂന്ന് റൈഡ് മോഡുകൾ എന്നിവ ബൈക്കിലുണ്ട്. അടുത്തിടെ പുറത്തിറക്കിയ സുസുകി കറ്റാനയാണ് പ്രധാന എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.