2024ൽ വാഹന വിപണിയെ പിടിച്ചുകുലുക്കാൻ എത്തുകയാണ് പുതിയ രൂപത്തിലുള്ള ഹ്യുണ്ടായ് ക്രെറ്റ. ഔദ്യോഗിക ഡിസൈൻ സ്കെച്ചുകൾ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് വാഹന പ്രേമികൾ. അടിമുടി മാറ്റവുമായി എത്തുന്ന മിഡ്-സൈസ് എസ്.യു.വിയുടെ വിലവിവരങ്ങൾ ജനുവരി 16ന് കമ്പനി പുറത്തുവിടും.
2015 മുതൽ ഇന്ത്യൻ നിരത്തുകളിലെ ഏറ്റവും പ്രിയമേറിയ ഇടത്തരം എസ്.യു.വി കൂടിയാണ് ക്രെറ്റ. ക്രെറ്റയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ എതിരാളികൾ ഏറെ എത്തിയിട്ടും ‘ഓവർടേക്ക്’ ചെയ്യാനായിട്ടില്ല.
രൂപത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളുമായാണ് പുതിയ ക്രെറ്റ എത്തുന്നത്. ഏറ്റവും വലിയ മാറ്റം മുൻഭാഗത്തെ വലിയ ഗ്രിൽ തന്നെയാണ്. അപ്ഡേറ്റ് ചെയ്ത ഹെഡ് ലൈറ്റും വ്യത്യസ്തമായ ഡേ ലൈറ്റ് റണ്ണിങ് ലാമ്പും മുഖത്തിന് കൂടുതൽ അഴകൊരുക്കും. ബമ്പറിലും അലോയ് ഡിസൈനിലും കാര്യമായ മാറ്റമുണ്ട്. പിൻവശത്തെ ആകർഷകമാക്കാൻ നീണ്ടുനിൽക്കുന്ന പുതിയ ടെയിൽ ലൈറ്റ് ഡിസൈനും ഉണ്ടാകും.
10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ് അകത്തൊരുക്കുന്നത്. എട്ടിഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകള്‍ നല്‍കിയിട്ടുള്ള മ്യൂസിക് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭിക്കും.
അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) സാങ്കേതികവിദ്യയിലുള്ള സുരക്ഷ സംവിധാനങ്ങളാകും വാഹനങ്ങളിലുണ്ടാവുക. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്കിങ്ങ് സിസ്റ്റം, കൊളീഷന്‍ അവോയിഡന്‍സ്, ഹൈ ബീം അസിസ്റ്റ്, ലെയിന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയായിരിക്കും സുരക്ഷ ഫീച്ചറുകൾ.
പുതിയ ക്രെറ്റക്കുള്ള ബുക്കിങ് ജനുവരി ആദ്യം ആരംഭിച്ചിരുന്നു. 25000 രൂപ നൽകിയാൽ ഡീലർമാർ മുഖേനയും കമ്പനിയുടെ ‘ക്ലിക്ക് 2’ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ബുക്ക് ചെയ്യാം. ഏഴ് വേരിയന്റുകളിലായി മൂന്ന് എൻജിൻ ഓപ്ഷനുകളിലാകും വാഹനം ലഭ്യമാകുക. 1.5 ലിറ്റർ എം.പി.ഐ പെട്രോൾ, 1.5 ലിറ്റർ യു 2 സി.ആർ.ഡി.ഐ ഡീസൽ എന്നിവക്കൊപ്പം ഉയർന്ന വേരിയന്റുകൾക്ക് 1.5 ലിറ്റർ ടർബോ ജി.ഡി.ഐ പെട്രാൾ എൻജിനും ഒരുക്കുന്നുണ്ട്.
കിയ സെൽറ്റോസ്, എം.ജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര സ്കോർപിയോ -എൻ, മാരുതി സുസുകി ഗ്രാന്റ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുശാഖ്, ഫോക്സ്‍വാഗൺ ടൈഗൺ എന്നിവയാകും വിപണിയിലെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.