അതിവേഗ ചാർജിങ്: രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർ ബൈക്ക് കേരളത്തിൽ

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ഇ.വി മോട്ടോഴ്‌സ് കേരളത്തില്‍ തന്നെ അസംബ്ലി ചെയ്യുന്ന ലാന്‍ഡി ഇ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്റെ കൊമേഴ്‌സല്‍ ലോഞ്ചിന്റെ ഉദ്ഘാടനം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ വച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് നിര്‍വഹിച്ചു. വാഹനം ഉടമ എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് മാത്യു ജോണിന് കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് കോർപറേഷൻ എം.ഡി ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.

മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതയുള്ള അഞ്ചാം തലമുറ എല്‍.ടി.ഒ പവര്‍ ബാങ്ക് ഉപയോഗിച്ചു കൊണ്ടുള്ള ബൈക്കുകളാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്‌സ് കോര്‍പറേഷന്‍ അവതരിപ്പിക്കുന്ന ലാന്‍ഡി ഈ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്. ഇതിന് അഞ്ചു മുതല്‍ 10 മിനിറ്റ് കൊണ്ട് ഫ്ലാഷ് ചാര്‍ജിങ് എന്ന സംവിധാനത്തിലൂടെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല വീടുകളില്‍ നിന്നും 16 എ.എം.പി പവ്വര്‍ ലഭ്യമായ എവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സൂപ്പര്‍ ബൈക്കുകളെ മികവുറ്റതാക്കുന്നു. പ്രത്യേകതരം ലിഥിയം കെമിസ്ട്രിയില്‍ (5th Generation Lithium Titanate Oxi Nano) പ്രവര്‍ത്തിക്കുന്ന ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വാഹനത്തിന്റെ ബാറ്ററികള്‍ക്ക് വാഹനത്തിനേക്കാള്‍ ഉപരി ലൈഫ് ലഭിക്കുന്ന തരത്തിലുള്ളതാണ്. അതായത് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇടക്കിടെ ബാറ്ററി പാക്കുകള്‍ മാറേണ്ട ആവശ്യമില്ല എന്നുള്ളത് ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കമ്പനിയുടെ വാഹനങ്ങളെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. മാത്രമല്ല ചാര്‍ജ് ചെയ്യുമ്പോഴും ഡിസ് ചാര്‍ജ് ചെയ്യുമ്പോഴും യാതൊരു തരത്തിലുള്ള താപം ഉൽപാദിപ്പിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള നിര്‍മ്മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകള്‍ക്ക് ഉള്ളത് എന്നത് അപ്രതീക്ഷിത തീപിടിത്തത്തിന് യാതൊരു സാധ്യതയുമില്ലായെന്ന് ഉറപ്പുവരുത്തുന്നു.

ലാന്‍ഡി ഇ ഹോഴ്‌സ് സൂപ്പര്‍ ബൈക്കുകളെ കൂടാതെ അതിവേഗ ചാര്‍ജിങ് സംവിധാനത്തോടെ തന്നെ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്ന പേരിലുള്ള ഇലട്രിക് സൂപ്പര്‍ സ്‌കൂട്ടറുകളും ഇതോടൊപ്പം കമ്പനി പുറത്തിറക്കുന്നു. ഇന്ത്യയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക് വാഹന നിര്‍മ്മാണ അംഗീകാരം ലഭിച്ചിട്ടുള്ള ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പറേഷന്റെ എല്ലാ വാഹനങ്ങള്‍ള്‍ ഇപ്പോള്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതും സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രെഷന്‍ പോര്‍ട്ടലില്‍ (Vahan online Portal) ലിസ്റ്റ് ചെയ്തിട്ടുള്ളതാകുന്നു. മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് നാലു മുതല്‍ എട്ടു മണിക്കൂറുകള്‍ വരെ സമയം ആവശ്യമുണ്ടെന്നതും കുറഞ്ഞ ബാറ്ററി ലൈഫും ഈ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉളവാക്കുന്ന ഒരു പോരായ്മയായി തുടരുകയായിരുന്നു.

നിലവില്‍ ഇവി ഇന്‍ഡസ്ട്രി അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയില്‍ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്‌സ് കോര്‍പറേഷന്‍ നിരത്തിലിറക്കുന്ന ലാന്‍ഡി ഇ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കുകളും ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്ന സൂപ്പര്‍ സ്‌കൂട്ടറുകളും ഇന്ത്യന്‍ റോഡുകളില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കമ്പനിയുടെ ഇലക്ട്രിക് ടൂ വീലറുകളുടെ മൊത്ത വിതരണക്കാരായി കേരളത്തില്‍ ലാന്‍ഡി ഇവി മോട്ടോഴ്‌സ് മലയാളം ലിമിറ്റഡിനെയും, തമിഴ്‌നാട്ടില്‍ എംസികെ ഗ്രൂപ്പ് മാര്‍ക്കറ്റിങ് കമ്പനിയെയും നിയമിച്ചിട്ടുണ്ട്. തുടക്കത്തില്‍ കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഡീലര്‍ഷിപ്പ് റീട്ടെയില്‍ ഔട്ട് ലെറ്റുകളും തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി 6 പ്രമുഖ കേന്ദ്രങ്ങളില്‍ ഡീലര്‍ഷിപ്പ് നെറ്റ് വര്‍ക്കുകളും ഉടന്‍ ആരംഭിക്കുന്നതാണ്. കമ്പനിയുടെ ഇലക്ട്രിക് ടൂ വീലറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hindustanevmotors.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags:    
News Summary - Fast charging: The country's first electric super bike in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.