പ്രതീകാത്മക ചിത്രം

ഔഡി ക്യൂ7ന് ബ്രേക്ക് തകരാർ; 60 ലക്ഷം ഉടമക്ക് നൽകാൻ ഉത്തരവ്

2009-ൽ വാങ്ങിയ ഔഡി Q7 നിരന്തരം ബ്രേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് ഉടമക്ക് 60 ലക്ഷം രൂപ തിരികെ നൽകാൻ ഉത്തരവ്. തമിഴ്‌നാട് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഔഡി ഇന്ത്യയോട് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.

വലിയ തുക കൊടുത്ത് വാങ്ങിയ കാറിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചത് യാത്രക്കാരുടെ ജീവന് ഭീഷണിയായതായും ഉടമ അവകാശപ്പെട്ടു. 2014 മുതലാണ് ബ്രേക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരംഭിച്ചത്. തമിഴ്നാട്ടിലെ കല്ലകുറിച്ചിയിൽ വെച്ചുണ്ടായ അപകടത്തിൽ തലനാരിഴക്കായിരുന്നു താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

രണ്ടുതവണ മാറ്റിസ്ഥാപിച്ചതിന് ശേഷവും പ്രശ്നം ആവർത്തിക്കുന്നതിനാൽ സംഭവത്തിൽ ഔഡിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമീഷൻ അഭിപ്രായപ്പെട്ടു. വാഹനം വാങ്ങിയ ശരവണ സ്റ്റോഴ്‌സ് ടെക്‌സിന് 25,000 രൂപ അധികമായി നൽകാനും ജർമൻ കാർ നിർമാതാക്കളോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Faulty Breaks; Audi India Asked to Refund Rs 60 Lakh to Buyer of Audi Q7 For

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.