ഇന്ത്യയിലെ ഒട്ടുമിക്ക വാഹന കമ്പനികളും ഉത്സവകാല ഒാഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവുംവലിയ നിർമാതാക്കളായ മാരുതിയും ഇതിൽ നിന്ന് ഭിന്നമല്ല. തങ്ങളുടെ വാഹനനിരക്ക് മികച്ച ഡിസ്കൗണ്ടുകളാണ് സീസണിൽ കമ്പനി നൽകുന്നത്. നെക്സ്, അരീന മോഡൽ നിരയിലുടനീളം 52,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും കമ്പനി നൽകും. വിവിധ മോഡലുകളെ ആശ്രയിച്ച്, വാങ്ങുന്നവർക്ക് ക്യാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ്, നവരാത്രി ബുക്കിങ് ഓഫർ എന്നിവ ലഭിക്കും. എക്സ്എൽ 6, സെലെറിയോ, എർട്ടിഗ എന്നിവയ്ക്ക് ഈ ഉത്സവ സീസണിൽ ഒാഫറുകൾ ഒന്നും നൽകുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.
നെക്സ ഡിസ്കൗണ്ടുകൾ
നിലവിലെ തലമുറ ബലേനോയ്ക്ക് ഏകദേശം ആറ് വർഷം പ്രായമുണ്ട്. എന്നാൽ പുതിയതും ആധുനികവുമായ എതിരാളികളെ വിൽപ്പനയിൽ മറികടക്കാൻ ഇപ്പോഴും ബലേനോക്കാവും. കാഷ് ഡിസ്കൗണ്ട്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടുന്ന 36,200 രൂപയുടെ ആനുകൂല്യങ്ങൾ ബലേനോയ്ക്ക് മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. .
സിയാസിന് 52,490 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. എസ്-ക്രോസിലെ ആനുകൂല്യങ്ങൾ 45,000 രൂപ വരെ നീളുന്നു, അതിൽ 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും അധിക എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും ഉൾപ്പെടും. ഇഗ്നിസിന് 31,700 രൂപയാണ് കുറച്ചുനൽകുന്നത്. മാരുതിയുടെ നെക്സ ലൈനപ്പിലെ ഏറ്റവും താങ്ങാവുന്ന മോഡലാണ് ഇഗ്നിസ്.
അരീന ഡിസ്കൗണ്ടുകൾ
മാരുതി സുസുകി ആൾട്ടോ 800ന് 43,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് ആൾട്ടോ. ക്വിഡ് അല്ലെങ്കിൽ റെഡിഗോ പോലുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ആൾട്ടോയുടെ പ്രധാന ആകർഷണം അതിെൻറ താങ്ങാനാവുന്ന വിലയാണ്. 48 എച്ച്പി, 0.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആൾേട്ടാക്ക് കരുത്തുപകരുന്നത്. സിഎൻജി കിറ്റിലും വാഹനം ലഭ്യമാണ്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്ന 43,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ആൾട്ടോയിൽ മാരുതി വാഗ്ദാനം ചെയ്യുന്നു. സി.എൻ.ജി വേരിയന്റുകൾക്ക് ക്യാഷ് ഡിസ്കൗണ്ട് ലഭിക്കില്ല.
മാരുതിയുടെ ബജറ്റ് ഹാച്ച്ബാക്ക് എസ് പ്രസ്സോയ്ക്ക് 48,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്. വാഗൺആറിന് 17,500 രൂപ വരെയുള്ള കിഴിവുകളാണ് ലഭിക്കുക. മാരുതി സുസുക്കി സ്വിഫ്റ്റിന് 24,500 രൂപ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിലൊന്നാണ് സ്വിഫ്റ്റ്. 19,500 രൂപ വരെ ആനുകൂല്യങ്ങളോടെ ഡിസയർ ലഭ്യമാണ്. വിറ്റാര ബ്രെസ്സക്ക് 17,500 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.