ഥാറിനെ പിടിച്ചുകെട്ടാൻ ഗൂർഖ, പുതിയ എസ്​.യു.വി ടീസ്​ ചെയ്​ത്​ ഫോഴ്​സ് മോ​േട്ടാഴ്​സ്​

ഇന്ത്യൻ ഒാഫ്​റോഡറുകളിൽ എതിരാളികളില്ലാതെ വിലസുന്ന മഹീന്ദ്ര ഥാറിന്​ വെല്ലുവിളി ഉയർത്തി ഫോഴ്​സ്​ ഗൂർഖ​​യെത്തുന്നു. പുതിയ എസ്​.യു.വിയുടെ ടീസർ ഫോഴ്​സ്​ മോ​േട്ടാഴ്​സ്​ പുറത്തിറക്കി​. ​ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഫോഴ്‌സ് ഗൂർഖ 4X4 എസ്‌യുവി ആദ്യമായി അവതരിപ്പിച്ചത്​​. മഹീന്ദ്ര ഥാറി​െൻറ എതിരാളി എന്നനിലയിൽ ശ്രദ്ധനേടിയ വാഹനമാണിത്​.അടുത്തമാസം വാഹനം ഒൗദ്യോഗികമായി നിരത്തിലിറക്കുമെന്നാണ്​ സൂചന.


2021 മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) ഗൂർഖ പുറത്തിറക്കുമെന്ന് ഫോഴ്​സ്​ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മൂന്ന്-ഡോർ, അഞ്ച്-ഡോർ പതിപ്പുകളിൽ ഗൂർഖ പുറത്തിറങ്ങാൻ സാധ്യതയുണ്ട്. എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഗ്രിൽ, ഫ്രണ്ട് ബമ്പർ, ഫ്രണ്ട് ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾ, പുനർരൂപകൽപ്പന ചെയ്​ത ടെയിൽലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്​ത ചക്രങ്ങൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ, പുതിയ ഹെഡ്​ലൈറ്റുകൾ പോലുള്ള നിരവധി ഡിസൈൻ നവീകരണങ്ങൾ ഗൂർഖയിൽ കാണാം. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡൽ ഏറെ പരുക്കനായാണ്​ കാണപ്പെട്ടത്​. ഉൽപ്പാദന പതിപ്പിൽ അത് എത്രത്തോളം തുടരുമെന്ന് കണ്ടറിയണം.

ഉള്ളിലെത്തിയാൽ, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളാണ്​. ഏറ്റവും പിന്നിൽ സൈഡ് ഫെയ്​സിങ്​ ജമ്പ് സീറ്റുകളും ലഭിക്കും. ക്യാബിന് ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ്, പുതിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഉരുണ്ട എയർ വെൻറുകൾ, മൂന്ന് സ്‌പോക്​ സ്റ്റിയറിങ്​ വീൽ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. എ-പില്ലർ മൗണ്ടഡ് ഗ്രാബ് റെയിൽ, ഗ്ലൗ ബോക്സ് എന്നിവ പുതിയ ഗൂർഖയിൽ പ്രതീക്ഷിക്കപ്പെടുന്ന മറ്റ് ചില സവിശേഷതകളാണ്.

ബിഎസ് ആറ്​, 2.6 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്​. ഇത് 5 സ്പീഡ് ഗിയർബോക്​സുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിൻ പരമാവധി 89 ബി.എച്ച്​.പി ഒൗട്ട്പുട്ടും 260 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഒരു ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിന് ലഭിക്കും. മുന്നിലെ സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷനും പിന്നിലെ കരുത്തുള്ള ആക്‌സിലും എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.