ഫോർഡിെൻറ ജനപ്രിയ എസ്.യു.വി ഇക്കോ സ്പോർട്ടിെൻറ പുതിക്കിയ മോഡൽ അണിയറയിൽ തയ്യാറെന്ന് സൂചന. പുതിയ വാഹനത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. നിലവിലെ വാഹനത്തിൽനിന്ന് വ്യത്യസ്തമായി എൽ.ഇ.ഡി ലൈറ്റുകളുടെ ആധിക്യം ഫേസ്ലിഫ്റ്റ് മോഡലിൽ ദൃശ്യമാണ്. വലിയ ഗ്രില്ലാണ് പ്രധാന മാറ്റം. ഫോർഡ് എൻഡവറിൽ കാണുന്ന ഗ്രില്ലിനോട് സമാനമാണ് ഇക്കോസ്പോർട്ടിലേതും. ഹെഡ്‌ലൈറ്റുകൾ കുറച്ചുകൂടി ചെറുതായിട്ടുണ്ട്. ഉയർന്ന പതിപ്പിൽ എൽഇഡി ഹെഡ്‌ലാമ്പുകളാണെന്നാണ് വീഡിയോ നൽകുന്ന സൂചന.
ലോവർ വേരിയൻറുകളിൽ ഹാലോജനും സിംഗിൾ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ലഭിക്കുന്നത് തുടരും. ബമ്പറും പുനർനിമിച്ചിട്ടുണ്ട്. ഫോഗ്ലാമ്പ് ഹൗസിങ്ങിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. 'എൽ' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ വ്യക്തമായി ദൃശ്യങ്ങളിൽ കാണാനാകും. ഇതുതന്നെയാണ് ഇൻഡിക്കേറ്ററുകൾ എന്നും സൂചനയുണ്ട്. മറ്റൊരു വാഹനത്തിലും കാണാത്ത പരിഷ്കരണമാണത്. ഈ സവിശേഷത ഉയർന്ന വേരിയൻറുകളിൽ മാത്രമേ ലഭ്യമാകൂ. താഴ്ന്ന വേരിയൻറുകൾക്ക് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനുള്ളിലായിരിക്കും ഇൻഡിക്കേറ്ററുകൾ. ഇക്കോസ്പോർട്ടിെൻറ സൈഡ് പ്രൊഫൈൽ ഏതാണ്ട് സമാനമായി തുടരുകയാണ്. പുതിയ സെറ്റ് അലോയ് വീലുകൾ മാത്രമാണ് ഇവിടെയുള്ള മാറ്റം. സ്പെയർ വീലുകളും പഴയതുപോലെ പിറകിൽ തുടരുന്നുണ്ട്.
സബ് ഫോർ മീറ്റർ എസ്‌യുവി വിഭാഗത്തിൽ മത്സരം ശക്തമായതിനാൽ ഇക്കോസ്‌പോർട്ടി െൻറ ക്യാബിനിലും ചില മാറ്റങ്ങൾ ഫോർഡ് വരുത്തിയേക്കും. നിലവിലെ പതിപ്പിനൊപ്പം ലഭ്യമായ എല്ലാ സുരക്ഷാ സവിശേഷതകളും വാഹനം നിലനിർത്തും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ, ഇലക്ട്രിക് സൺറൂഫ്, ലെതർ സീറ്റുകൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും പരിഷ്കരിക്കാനിടയുണ്ട്.
ഫോർഡും മഹീന്ദ്രയും തമ്മിലുള്ള പങ്കാളിത്തം നിലവിലില്ലാത്തതിനാൽ, ഫോർഡ് ഇക്കോസ്പോർട്ടിന് പുതിയ എഞ്ചിൻ ഓപ്ഷനുകൾ അവതരിപ്പിക്കുകയില്ല. 1.5 ലിറ്റർ പെട്രോളും 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ഫെയ്‌സ്‌ലിഫ്റ്റിലും തുടരും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ പെട്രോൾ എഞ്ചിൻ ലഭ്യമാകുമ്പോൾ ഡീസലിന് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ നൽകൂ. കൂടുതൽ കരുത്തും ടോർകും ഉത്പാദിപ്പിക്കുന്നതിന് നിലവിലുള്ള ഡീസൽ എഞ്ചിനെ ഫോർഡ് ട്യൂൺ ചെയ്യാനുള്ള സാധ്യതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.