മാവെറിക് എന്നത് ഏറ്റവും കാൽപ്പനികമായ ഇംഗ്ലീഷ് വാക്കുകളിൽ ഒന്നാണ്. യാഥാസ്ഥിതികരല്ലാത്ത സ്വതന്ത്ര മനസുള്ളവരേയും അത്തരം സ്വഭാവമുള്ള എല്ലാത്തിനേയും നമുക്ക് മാവെറിക് എന്ന് വിളിക്കാം. 1970കളിൽ ഫോർഡ് നിർമിച്ചിരുന്ന ഒരു മസിൽ കാറായിരുന്നു മാവെറിക്. ഇറങ്ങിയ വർഷംതന്നെ പതിനായിരക്കണക്കിന് മാവെറിക്കുകൾ അമേരിക്കയിൽ വിറ്റഴിഞ്ഞു.
1977വരെ ഫോർഡ് വാഹനം നിർമിച്ചിരുന്നു. മാവെറികിനെ വീണ്ടും നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ഹോർഡ്. പുതിയ വരവിൽ പിക്കപ്പ് രൂപത്തിലാണ് വാഹനം വരിക. ഫോർഡിെൻറ ഏറ്റവും ചെറിയ പിക്കപ്പ് ആയിരിക്കും മാവെറിക്. രണ്ട് പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിലുണ്ട്. തുടക്കത്തിൽ അമേരിക്കയിലാകും വാഹനം വിൽക്കുക.
എൻട്രി ലെവൽ പിക്കപ്പ്
ഫോർഡിന്റെ എൻട്രി ലെവൽ പിക്കപ്പ് ആയിരിക്കും മാവെറിക്. 5,072 മില്ലിമീറ്റർ നീളവും 1,745 മില്ലിമീറ്റർ ഉയരവും ഉള്ള വാഹനമാണിത്. ഫോർഡ് റേഞ്ചറിന് താഴെയായി വാഹനം ഇടംപിടിക്കും. റേഞ്ചറിനേക്കാൾ 282 മിമി നീളവും 71 എംഎം ഉയരവും കുറവാണ് മാവെറികിന്. ഫോർഡ് ബ്രോങ്കോ സ്‌പോർട്ടുമായി പങ്കിടുന്ന മോണോകോക്ക് ഷാസിയിലാണ് ട്രക് നിർമിച്ചിരിക്കുന്നത്. ഓപ്‌ഷണൽ ആയി ഫോർവീൽ സവിശേഷതകളും ലഭിക്കും. 191 എച്ച്.പി കരുത്തുള്ള, 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാവെറിക്കിന് കരുത്തുപകരുന്നത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ഓപ്ഷനും 250 എച്ച്പിയിൽ ലഭ്യമാണ്.
എക്സ് എൽ, എക്സ് എൽ ടി, ലാരിയറ്റ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. ഫോർ-വീൽ ഡ്രൈവ്, ഓൾ-ടെറൈൻ ടയറുകൾ, സസ്പെൻഷൻ ട്യൂണിങ്, ഓഫ്-റോഡ് ഡ്രൈവ് മോഡുകൾ എന്നിവ എക്സ്എൽടി, ലാരിയറ്റ് വേരിയൻറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭിക്കും. തൽക്കാലം വാഹനം ഇന്ത്യയിൽ എത്തില്ല. സമീപഭാവിയിൽ റേഞ്ചർ റാപ്‌റ്ററിനെ ഫോർഡ് ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.