സ്​പെയർ ടയർ ഒഴിവാക്കി ഇക്കോസ്​പോർട്​​; പുതിയ വേരിയന്‍റിൽ പങ്​ചർ കിറ്റ്​ മാത്രം

ഫോർഡ്​ ഇക്കോസ്​പോർടിന്‍റെ തനത്​രൂപത്തിൽ അലിഞ്ഞിരിക്കുന്ന ഒന്നായിരുന്നു പിന്നിൽ പിടിപ്പിച്ചിരുന്ന സ്​പെയർവീൽ. വാഹനത്തിന്​ കൂടുതൽ വലുപ്പവും ഗാംഭീര്യവും നൽകുന്നതിനും വീൽ കാരണമായിട്ടുണ്ട്​. എന്നാൽ ഈ വീൽ ഉള്ളതുകൊണ്ടുമാത്രം ഇക്കോസ്​പോർട് വാങ്ങാത്തവരും ഉണ്ട്​. അത്തരക്കാർക്കായി എസ്​.ഇ എന്ന പേരിൽ കമ്പനി പുതിയൊരു വേരിയന്‍റിനെ അവതരിപ്പിച്ചിരിക്കുകയാണ്​.


എസ്.ഇയുടെ പ്രധാന മാറ്റം ടെയിൽ‌ഗേറ്റ് രൂപകൽപ്പനയിലാണ്. യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന പതിപ്പിന് സമാനമാണ് ഇത്. സ്​പെയർ വീൽ പൂർണമായും ഒഴിവാക്കിയാണ്​ പുതിയ വേരിയന്‍റ്​ വിപണിയിൽ എത്തുക​. വീലിനുപകരം ടയർ പഞ്ചർ റിപ്പയർ കിറ്റുമായാണ്​ വാഹനം വരിക. അടുത്ത കാലത്ത്​ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമം അനുസരിച്ച്​ ട്യൂബ്​ലെസ്​ ടയറുകളുള്ള എം-വൺ കാറ്റഗറി വാഹനങ്ങൾക്ക്​ സ്​പെയർ ടയർ ഒഴിവാക്കാവുന്നതാണ്​.​


ഡ്രൈവറുൾപ്പടെ ഒമ്പത്​ പേർക്ക്​ വരെ സഞ്ചരിക്കാവുന്നതും മൂന്നര ടണ്ണിലധികം ഭാരമില്ലാത്തതുമായ വാഹനങ്ങളാണ്​ എം-വൺ കാറ്റഗറിയിൽ വരിക. ​​സ്​പെയർ ടയറുകൾക്ക്​ പകരം പഞ്ചർ ഒട്ടിക്കാൻ​ ആവശ്യമായ ടയർ റിപ്പയർ കിറ്റും ടയർ പ്രഷർ മോനിറ്ററിങ്​ സംവിധാനവും വാഹനങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ്​ നിയമം പറയുന്നത്​. ഉപഭോക്താക്കളുടെ പ്രതികരണംകൂടി കണക്കിലെടുത്തശേഷമാണ്​ പുതിയ വാഹനം ഇന്ത്യ ലൈനപ്പിൽ ചേർക്കാൻ തീരുമാനിച്ചതെന്ന്​ ഫോർഡ് അധികൃതർ പറയുന്നു.


പുതിയ വേരിയന്‍റിനെ കമ്പനി എവിടെ ഉൾപ്പെടുത്തും എന്നതിൽ ഇനിയും വ്യക്​തത വന്നിട്ടില്ല. മിക്കവാറും മുകളിൽ നിന്നുള്ള രണ്ടാമത്തെ മോഡലായിട്ടായിരിക്കും എസ്​.ഇ വേരിയന്‍റ്​ വരിക. ടൈറ്റാനിയത്തിനും ഇന്ത്യൻ വിപണിയിലെ സ്പോർട് ട്രിമിനും താഴെയായി ഇത് സ്ഥാനം പിടിക്കും. സ്റ്റാൻഡേർഡ് പതിപ്പ് പോലെ പുതിയ വേരിയന്‍റും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും. 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനാകും നൽകുക. 1.0 ലിറ്റർ ഇക്കോബൂസ്റ്റ് ടർബോ-പെട്രോൾ വാഹനവും ഫോർഡ്​ വിൽക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.