നികുതികുറക്കണമെന്ന വാഹനകമ്പനികളുടെ നിരന്തര ആവശ്യത്തിന് ബദൽ നിർദേശവുമായി കേന്ദ്രം. മൂന്ന് പതിറ്റാണ്ടായി രാജ്യത്ത് തുടരുന്ന വാഹനങ്ങളെ സംബന്ധിച്ച നികുതി നയം തികച്ചും സ്ഥിരത പുലർത്തുന്നതാെണന്നും നികുതി വെട്ടിക്കുറവ് പ്രതീക്ഷിക്കുന്നതിനേക്കാൾ ചെലവ് കുറയ്ക്കുന്നതിന് കമ്പനികൾ ശ്രദ്ധിക്കണമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
'ചരക്ക് സേവന നികുതി (ജിഎസ്.ടി) കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിനുപകരം വിദേശത്തുള്ള മാതൃ കമ്പനികൾക്ക് റോയൽറ്റി കുറച്ച് ഉൽപാദനച്ചെലവ് നിയന്ത്രിക്കണമെന്ന്'ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിദേശ നിക്ഷേപം അനുവദിക്കുകയും ആഭ്യന്തര വാഹന നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു സർക്കാർ നയം. വലിയ നിക്ഷേപത്തിലൂടെയും തൊഴിലിലൂടെയും വാഹന വ്യവസായികളും ഇക്കാര്യത്തിൽ സർക്കാറുമായി സഹകരിച്ചു.
'വാഹനങ്ങളുടെ നികുതി നിരക്കിനെക്കുറിച്ചുള്ള പെെട്ടന്നുള്ള ചില വിയോജിപ്പുകൾ ആശ്ചര്യകരമാണ്'-ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഹൈബ്രിഡ് വാഹനങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും നിരവധി ഇളവുകൾ നൽകിയതായും കേന്ദ്ര സർക്കാർ വക്താക്കൾ പറയുന്നു. ഉയർന്ന നികുതി വാഹന കച്ചവടം കുറയ്ക്കുന്നുവെന്ന് പറയുന്നത് തെറ്റാണെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ വിപണിയും ഉപഭോക്താക്കളും വിവേചനാധികാരമുള്ളവരാണ്.
'ജീപ്പ്, കിയ, എംജി തുടങ്ങിയ പുതിയ നിർമാതാക്കൾ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് കച്ചവടം ചെയ്യാൻ കഴിയുന്ന കമ്പനികൾ മികച്ച വിൽപ്പന നേടുന്നുണ്ട്'-അദ്ദേഹം കൂട്ടിചേചർത്തു. സാമ്പത്തിക മാന്ദ്യം കാരണം വാഹന വിൽപ്പന ഇടിഞ്ഞതിനാൽ ഡിമാൻഡ് ഉയർത്താൻ ജി.എസ്.ടി നിരക്ക് കുറയ്ക്കണമെന്ന് വ്യവസായ പ്രമുഖർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ടൊയോട്ട നികുതി കുറക്കുന്നിെല്ലങ്കിൽ ഇന്ത്യയിൽ ഭാവിയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതിെല്ലന്ന് തീരുമാനിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥർ വിശദീകരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.