2021 മോഡൽ സ്‌പോർട്‌സ്റ്റർ എസ് ബൈക്കിനെ ഹാർലി ഡേവിഡ്‌സൺ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഹാർലിയുടെ ഏറ്റവുംപുതിയ റെവല്യൂഷൻ മാക്സ് എഞ്ചിനാണ് ബൈക്കിെൻറ ഏറ്റവുംവലിയ പ്രത്യേകത. 9,500 ആർപിഎമ്മിൽ 121 എച്ച്പി കരുത്ത് പുറത്തെടുക്കുന്ന എഞ്ചിനാണിത്. പാൻ അമേരിക്ക 1250 അഡ്വഞ്ചർ ബൈക്കിലാണ് എഞ്ചിൻ അരങ്ങേറ്റം കുറിച്ചത്. 114എൻ.എം ടോർകും ബൈക്ക് ഉത്പ്പാദിപ്പിക്കും. ലിക്വിഡ്-കൂളിങ്, ഡിഎഎച്ച്‌സി (ഡ്യുവൽ ഓവർഹെഡ് ക്യാംഷാഫ്റ്റ്സ്), വിവിടി (വേരിയബിൾ വാൽവ് ടൈമിംഗ്) തുടങ്ങിയ ആധുനിക സാങ്കേതികവിദ്യയും 1,250 സിസി യൂനിറ്റിൽ ഉണ്ട്. കൊതിപ്പിക്കുന്ന രൂപഭംഗിയാണ് ഹാർലി സ്പോർട്സ്സ്റ്റർ എസിെൻറ ഏറ്റവുംവലിയ പ്രത്യേകത. സ്പോർട്സ്റ്ററിെൻറ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം.
സാങ്കേതികവിദ്യകൾ
6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും പുതിയ ഹാർലിയിൽ ലഭ്യമാണ്. ഇൻസ്ട്രുമെേൻറഷൻ, ഇൻഫോടെയ്ൻമെൻറ് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന 4.0 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും ആകർഷകം.. നാവിഗേഷനും മറ്റും ലഭിക്കാൻ ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണുകളുമായി കണക്ട് ചെയ്യാനുമാകും. ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുന്ന സിക്സ് ആക്സിസ് െഎ.എം.യു യൂനിറ്റ്, കോർണറിങ് എൻഹാൻസ്ഡ് ആൻറിലോക്ക് ബ്രേക്കിങ് സിസ്റ്റം (സി-എബിഎസ്) എന്നിവയും ബൈക്കിലുണ്ട്. റോഡ്, സ്‌പോർട്ട്, റെയിൻ, കസ്റ്റം എന്നീ നാല് സവാരി മോഡുകളും സ്‌പോർട്‌സ്റ്റർ എസിൽ ഉണ്ട്.
ഓൾ-എൽഇഡി ലൈറ്റിങ്, ക്രൂസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ. പരമ്പരാഗത ഫ്രെയിം ഒഴിവാക്കി എഞ്ചിൻ ഷാസിയിൽ ഉറപ്പിച്ചിരിക്കുകയാണ്. ഇത് ഭാരം കുറയ്ക്കാൻ സഹായിച്ചതായും ഹാൻഡിലങ് മെച്ചപ്പെടുത്തിയതായും ഹാർലി പറയുന്നു. പൂർണമായും ക്രമീകരിക്കാവുന്ന യുഎസ്ഡി ഫോർക്കും മോണോഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടിയിലുള്ളത്. 320 എംഎം ഡിസ്കും നാല് പിസ്റ്റൺ, റേഡിയൽ മോണോബ്ലോക് ബ്രെംബോ കാലിപ്പർ, 260 എംഎം ഡിസ്ക് രണ്ട് പിസ്റ്റൺ ബ്രെംബോ കാലിപ്പർ എന്നിങ്ങനെയാണ് ബ്രേക്കുകളുടെ നില.
വിലയും നിറങ്ങളും
ഈ വർഷം സെപ്റ്റംബറിൽ സ്‌പോർട്‌സ്റ്റർ എസ് ഹാർലി-ഡേവിഡ്‌സൺ ഡീലർമാരിൽ എത്തും. ആരംഭ വില 14,999 ഡോളർ (11.19 ലക്ഷം രൂപ)യാണ്. ഇന്ത്യയിൽ ബൈക്കിെൻറ ലഭ്യതയെക്കുറിച്ച് ഹാർലി ഇതുവരെ ഒരുവിവരവും പങ്കുവച്ചിട്ടില്ല. വിവിഡ് ബ്ലാക്, സ്റ്റോൺ വാഷ്ഡ് വൈറ്റ് പേൾ, മിഡ്‌നൈറ്റ് ക്രിംസൺ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ബൈക് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.