ഇന്ത്യയിലെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് പുതുക്കിയ നൈക്സ്-എച്ച്എക്സ് ഇലക്ട്രിക് സ്കൂട്ടർ ബുധനാഴ്ച പുറത്തിറക്കി. 'വർഷങ്ങളുടെ ഗവേഷണത്തിനും ഫീൽഡ് ട്രയലുകൾക്കും' ശേഷമാണ് സ്കൂട്ടർ പുറത്തിറക്കിയതെന്നാണ് ഹീറോയുടെ അവകാശവാദം. 63,990 രൂപയാണ് വാഹനത്തിെൻറ വില. വൈദ്യുത വാഹനങ്ങൾക്ക് ലഭിക്കുന്ന പുതുക്കിയ സബ്സിഡി നിരക്കാണ് വില കുറയാൻ കാരണം.
സ്കൂട്ടറിെൻറ ഏറ്റവുംവലിയ പ്രത്യേകത അതിെൻറ മെലേജാണ്. ഒറ്റ ചാർജിൽ 210 കിലോമീറ്റർ സ്കൂട്ടറിന് സഞ്ചരിക്കാനാവുമെന്ന് കമ്പനി പറയുന്നു. ഇൗ വിഭാഗത്തിൽ ഇത്രയുംകൂടുതൽ റേഞ്ച് ലഭിക്കുന്ന സ്കൂട്ടർ ആദ്യമായാണ് വിപണിയിൽ എത്തുന്നത്. സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് നൈക്സ്-എച്ച്എക്സ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്റ്റാൻറ് വാഹനത്തിെൻറ പ്രത്യേകതയാണ്.
ബ്ലൂടൂത്ത് ഇൻറർഫേസ് ഉൾപ്പെടെ 4 ലെവൽ 'ഓൺ-ഡിമാൻഡ്' സ്മാർട്ട് കണക്റ്റിവിറ്റി സംവിധാനവും സ്കൂട്ടറിൽ ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നു. നൈക്സ്-എച്ച്എക്സ് സീരീസിെൻറ ഹൃദയം ഉയർന്ന ടോർക്കുള്ള മോട്ടോറാണ്. ഭാരം കൂടിയാലും സുഗമമായ സവാരി വാഹനം നൽകുമെന്ന് ഹീറോ അവകാശപ്പെടുന്നു. ബ്രേക്കിങ് ഡ്യൂട്ടികൾക്കായി കോമ്പി ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ പ്രവർത്തന ചെലവ്, ഉയർന്ന ഭാരശേഷി, മികച്ച റേഞ്ച്, സ്മാർട്ട് കണക്റ്റിവിറ്റി എന്നിവയാണ് ബൈക്കിെൻറ പ്രത്യേകതകളെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.