വിവിധ സേവനങ്ങൾ വാട്​സ്​ആപ്പ്​ വഴിയും; പുതിയ നീക്കവുമായി ഹീറോ മോ​ട്ടോഴ്​സ്​

വിൽപ്പനക്കും വിൽപ്പനാനന്തര സേവനത്തിനും വാട്​സ്​ആപ്പ്​ സൗകര്യം ഏർപ്പെടുത്തി ഹീറോ മോ​ട്ടോർ കോപ്​. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ്​ ഇതിനായി ഹീറോ ഒരുക്കുക. രാജ്യത്ത്​ കോവിഡ് രണ്ടാംതരംഗ ഭീഷണി ഉയർത്തുന്നതിനിടെയാണ്​ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഹീറോ അതിന്‍റെ സാന്നിധ്യം വർധിപ്പിക്കുന്നത്​. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കൾക്ക് സുരക്ഷിതമായ സേവനം വാഗ്ദാനം ചെയ്യുന്നതിന്‍റെ ഭാഗമായാണ്​ ഹീറോയുടെ പുതിയ നീക്കം.


ഉപയോക്താക്കൾക്ക് വാട്​സ്ആപ്പിൽ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ ഉൾപ്പടെ ഉപയോഗിക്കാൻ കഴിയും. ഷോറൂമുകളിലെ തിരക്കുകുറക്കാൻ ഇതുവഴി സാധിക്കുമെന്നാണ്​ വിലയിരുത്തൽ. 'വാട്‌സ്ആപ്പ് വഴി വിൽപ്പന, സേവന ഓപ്ഷനുകൾ നൽകുകയെന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്​കരിക്കുകയാണ്​'-ഹീറോ മോട്ടോകോർപ്പിലെ സെയിൽസ് ആൻഡ് ആഫ്റ്റർസെയിൽസ് ഹെഡ് നവീൻ ചൗഹാൻ പറഞ്ഞു. ഉപയോക്താക്കൾക്ക് എല്ലാ ഹീറോ മോട്ടോകോർപ്പ് ഉപഭോക്തൃ ടച്ച് പോയിന്‍റുകളിലും ലഭ്യമായ ക്യു ആർ കോഡ് സ്കാൻ ചെയ്​തോ മൊബൈൽ ഫോണുകളിൽ നിന്ന് +918367796950 എന്ന നമ്പറിൽ വിളിച്ചോ വാട്​സ്​ആപ്പ്​ സേവനങ്ങൾ ആവശ്യപ്പെടാം.


വാഹന ബുക്കിങ്​, അറ്റകുറ്റപ്പണികൾക്കിടെ തത്സമയ സ്റ്റാറ്റസ് പരിശോധന, ഏറ്റവും അടുത്തുള്ള വർക്ക്ഷോപ്പ് വിവരങ്ങൾ, ഡിജിറ്റൽ ഇൻവോയ്സ് തുടങ്ങി വിവിധ സൗകര്യങ്ങൾ വാട്​സ്​ആപ്പിൽ ലഭിക്കും. കോവിഡ്​ രണ്ടാം തരംഗം വാഹന വ്യവസായത്തിൽ വീണ്ടും കരിനിഴൽ വീഴ്​ത്തുകയാണ്​. ഡിജിറ്റൈസേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിർമാതാക്കളെ നിർബന്ധിക്കുന്നുണ്ട്​. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങളും കർഫ്യൂകളും ഏർപ്പെടുത്തിയതോടെ ഉപഭോക്​താക്കൾ ഷോറൂമിൽ എത്താനും ബുദ്ധിമുട്ടുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.