2013ലാണ് ഹോണ്ട കോംപാക്ട് സെഡാൻ വിഭാഗത്തിൽ അമേസ് അവതരിപ്പിക്കുന്നത്. മാരുതി ഡിസയറിനോടും ഹ്യൂണ്ടായ് എക്സൻറിനോടും മത്സരിച്ച് തരക്കേടില്ലാത്ത വാഹനമെന്ന പേര് അമേസ് അന്നേ സമ്പാദിച്ചിരുന്നു. 2013ൽ നിന്ന് 2018ലെത്തുേമ്പാൾ 2.6 ലക്ഷം വാഹനങ്ങളെ നിരത്തിലെത്തിക്കാൻ ഹോണ്ടക്കായി.
2018ലാണ് കമ്പനി അമേസിനെ പരിഷ്കരിക്കുന്നത്. വമ്പിച്ച മാറ്റങ്ങളായിരുന്നു അന്ന് വരുത്തിയത്. ഇതോടെ കോമ്പാക്ട് വാഹനമെന്ന് തോന്നാത്ത രീതിയിൽ വലുപ്പവും ഗാംഭീര്യവുമായി അമേസ് വിപണിൽ ആധിപത്യം ചെലുത്താനാരംഭിച്ചു. 2020 അവസാനിക്കാറാവുേമ്പാൾ നാല് ലക്ഷം വാഹനങ്ങളെ നിരത്തിലെത്തിച്ച് മികച്ച വിപണിവിഹിതം സ്വന്തമാക്കിയിരിക്കുകയാണ് ഹോണ്ട.
മെട്രോ, നോൺ-മെട്രോ നഗരങ്ങളിൽ അമേസ് നന്നായി വിറ്റുപോകുന്നതായി ഹോണ്ട അവകാശപ്പെടുന്നു. അമേസ് വിൽപ്പനയുടെ 44 ശതമാനവും വൻകിട നഗരങ്ങളിലാണ് നടന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള മോഡലുകളുടെ ജനപ്രീതി വർദ്ധിച്ചതും മറ്റൊരു പ്രത്യേകതയാണ്. ആദ്യം വന്ന അമേസിൽ ഒമ്പത് ശതമാനം ഒാേട്ടാമാറ്റിക് വിറ്റഴിഞ്ഞുവെങ്കിൽ രണ്ടാം തലമുറയിലെത്തിയപ്പോൾ ഇത് 20 ശതമാനത്തിൽ അധികമായി ഉയർന്നു.
നിലവിലെ അമേസിൽ രണ്ട് ബിഎസ് 6 എഞ്ചിൻ ഓപ്ഷനുകളുണ്ട്. 1.2 ലിറ്റർ ഐവിടെക് പെട്രോളും 1.5 ലിറ്റർ ഐഡിടെക് ഡീസൽ എഞ്ചിനുമാണത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ സി.വി.ടി ഗിയർബോക്സുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.