ചെന്നൈയിൽ ഒറ്റ ദിവസം വിറ്റത് 200 എലവേറ്റ് എസ്.യു.വികൾ; ഹോണ്ടയെ മനസിലായോ‍...

മിഡ് സൈസ് എസ്.യു.വി ശ്രേണിയിൽ ചുവടുറപ്പിക്കാനുള്ള തങ്ങളുടെ തുറുപ്പുചീട്ടായാണ് എലവേറ്റിനെ ഹോണ്ട അവതരിപ്പിച്ചത്.ഇന്ത്യൻ വിപണിയിൽ തിരിച്ചടി നേരിടുന്ന ഹോണ്ട, എലവേറ്റിനെ മുൻനിർത്തിയാണ് പോരിന് ഇറങ്ങിയത്. കമ്പനിയുടെ കണക്കു കൂട്ടലുകൾ വിജയത്തിലേക്ക് എത്തുന്നുവെന്ന വാർത്തയാണ് ചെന്നൈയിൽ നിന്നു പുറത്തുവരുന്നത്. 200 എലവേറ്റ് എസ്.യു.വികളാണ് ഒറ്റ ദിവസം ഡെലിവറി ചെയ്തത്.

ചെന്നൈയിലെ ഒരു മെഗാ ഇവന്റിലായിരുന്നു വാഹനങ്ങളുടെ വിതരണം.11 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന വഗഭേതമായ എലിവേറ്റ് ZX CVTയുടെ വില 16 ലക്ഷം രൂപ മുതലാണ്.മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമേ ലഭിക്കൂ. sv, v, vx, zx എന്നീ നാല് വഗഭേതങ്ങളിലാണ് വാഹനം ലഭിക്കുക.

sv- മാനുവൽ മാത്രം- 11 ലക്ഷം

v- മാനുവൽ- 12.11, ഓട്ടോമാറ്റിക്- 13.21 ലക്ഷം

vx- മാനുവൽ- 13.50, ഓട്ടോമാറ്റിക്-14.60 ലക്ഷം

zx - മാനുവൽ- 14.90, ഓട്ടോമാറ്റിക് 16 ലക്ഷം

ഫീച്ചറുകൾ


എൻട്രി ലെവൽ SV പതിപ്പിൽ എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 17 ഇഞ്ച് സ്റ്റീൽ വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നീ ഫീച്ചറുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റ് അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ്. ഇതിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എട്ട് സ്പീക്കറുകൾ, ലെതറെറ്റ് ബ്രൗൺ അപ്‌ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ് സംവിധാനങ്ങളാണ് നൽകുന്നത്. എലിവേറ്റിന് സിംഗിൾ-പേൻ സൺറൂഫ് മാത്രമേ ലഭിക്കൂ.

സുരക്ഷ


ലെയ്ൻ വാച്ച് കാമറ, വയർലെസ് ചാർജിങ്, പിൻ പാർക്കിങ് കാമറ എന്നിവയുമുണ്ട്. കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിങ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ഹോണ്ട സെൻസിങ് എഡാസ്​ സ്യൂട്ട് ആണ് സുരക്ഷ ഒരുക്കുന്നത്. ആറ് എയർബാഗുകളും ഉണ്ട്.

എഞ്ചിൻ

സിറ്റി സെഡാനിൽ നിന്നും കടമെടുത്ത1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്റ്റെപ്പ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെയെത്തുന്ന എഞ്ചിന് 121 ബി.എച്ച്.പി കരുത്തിൽ പരമാവധി 145 എൻ.എം ടോർക്​ക് വരെ ഉത്പാദിപ്പിക്കാനാവും.

എലിവേറ്റിൽ ഹൈബ്രിഡ് പവർട്രെയിൻ നൽകിയിട്ടില്ല. എസ്‌.യു.വിയുടെ മാനുവൽ ഗിയർബോക്‌സ് വേരിയന്റുകൾക്ക് ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജ് ആണ്​ കമ്പനി വാഗ്ദാനം ചെയ്യുന്നത്​. സി.വി.ടി ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്റർ മൈലേജ്​ ലഭിക്കുമെന്നും ഹോണ്ട അവകാശപ്പെടുന്നു. 40 ലിറ്റർ ശേഷിയോടെ ഫുൾ ടാങ്കിൽ എലിവേറ്റ് മാനുവലിന് 612 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. മറുവശത്ത് ഓട്ടോമാറ്റിക് പതിപ്പിന് 679 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.


4,312 എം.എം നീളവും 1,790 എം.എം വീതിയും 1,650 എം.എം ഉയരവും 2,650 എം.എം വീൽബേസുള്ള എലിവേറ്റിന് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്ക്ക് സമാനമായ വലിപ്പമുണ്ട്. സെഗ്‌മെന്റ് ലീഡിങ്​ 220 എം.എം ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു ഹൈലൈറ്റ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എം.ജി ആസ്റ്റർ എന്നിവയാണ് എതിരാളികൾ. 2030ഓടെ അഞ്ച് എസ്‌.യു.വികൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

Tags:    
News Summary - Honda Cars delivers 200 Elevate SUVs in Chennai in a single day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.