പരിഷ്കരിച്ച സി.ബി സീരീസ് ആഗോളവിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. ഇരട്ട ഡിസ്കുകൾ, പുതിയ യു.എസ്.ഡി ഫോർക്, ഭാരം കുറഞ്ഞ സ്വിങ്ആം തുടങ്ങിയവയാണ് പ്രത്യേകത. 500 സിബി സീരീസിൽ മൂന്ന് ബൈക്കുകളാണുള്ളത്. സി.ബി 500എക്സ്, സി.ബി 500 എഫ്, സി.ബി.ആർ 500 ആർ എന്നിവയാണ് ഇൗ ബൈക്കുകൾ. മെക്കാനിക്കൽ, കോസ്മെറ്റിക് അപ്ഡേറ്റുകൾ വാഹനത്തിന് നൽകിയിട്ടുണ്ട്.
മൂന്ന് മോഡലുകളിൽ നിലവിൽ ഇന്ത്യയിൽ ലഭ്യമാകുന്നത് സി.ബി 500എക്സ് മാത്രമാണ്. ഇവിടെ വിൽക്കുന്ന മോഡൽ അന്താരാഷ്ട്രതലത്തിലേതിന് സമാനമാണ്. അതിനാൽ ഇന്ത്യയിലെ എക്സിനും ഈ മാറ്റങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് മോഡലുകളും ഇപ്പോൾ പരമ്പരാഗത ഫോർക്കിന് പകരം 41 എംഎം ഷോവ യുഎസ്ഡി ആണ് ഉപയോഗിക്കുന്നത്. ഈ യൂനിറ്റുകൾ കൂടുതൽ സങ്കീർണവും കാര്യക്ഷമവുമാണ്. പഴയ ബൈക്കുകളിലെ സിംഗിൾ ഡിസ്കിെൻറ സ്ഥാനത്ത് മുൻവശത്ത് ഡ്യുവൽ ഡിസ്ക് ബ്രേക്കുകളും ലഭ്യമാകും. സി.ബി 500 എഫ്, സി.ബി.ആർ 500 ആർ എന്നിവയിൽ ഹോണ്ട വ്യത്യസ്തമായ അലോയ് വീൽ ഡിസൈനിലേക്ക് മാറിയിട്ടുണ്ട്.
എന്നാൽ സി.ബി 500എക്സിലെ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. പുതിയ സ്വിങ്ആം ഭാരം കുറഞ്ഞതും കൂടുതൽ മികച്ചതുമാണ്. ബൈക്കുകളിൽ പുതിയ ഇസിയു ട്യൂണും വ്യത്യസ്തമായ റേഡിയേറ്ററും ഉണ്ട്.മൂന്ന് ബൈക്കുകളും പുതിയ നിറങ്ങളിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.