അടുത്തിടെയാണ് ഹോണ്ട തങ്ങളുടെ സൂപ്പർ സ്റ്റാർ സെഡാൻ സിറ്റിയെ പരിഷ്കരിച്ച് പുറത്തിറക്കിയത്. എസ്.യു.വികൾ പൂണ്ടുവിളയാടുന്ന വിപണിയിൽ പുതിയകാലത്ത് സെഡാനുകൾക്ക് പ്രിയം കുറവാണ്. എങ്കിലും സിറ്റി പോലെ ജനപ്രിയ വാഹനങ്ങൾക്ക് ഇപ്പോഴും കൾട്ട് പരിവേഷം ഉള്ളതിനാൽ വിൽപ്പന മോശമാക്കാറില്ല.
മാരുതി സിയാസ്, ഹ്യൂണ്ടായ് വെർന തുടങ്ങി എതിരാളികളും കരുത്തരായതിനാൽ കടുത്ത മത്സരമാണ് വിപണിയിൽ നടക്കുക. കഴിഞ്ഞ ഒാഗസ്റ്റിൽ ഇന്ത്യയിൽ നടന്ന വാഹന കച്ചവടത്തിൽ പ്രീമിയം സെഡാൻ വിഭാഗത്തിൽ ഒന്നാമതെത്തിയത് ഹോണ്ട സിറ്റിയാണ്. 2299 എണ്ണമാണ് കമ്പനി വിറ്റഴിച്ചത്. രണ്ടാമതെത്തിയ വെർന 2015 എണ്ണം വിറ്റു. മാരുതി സിയാസ് 1223 എണ്ണവുമായി മൂന്നാമതാണ്.
സ്കോഡ റാപ്പിഡ് (697), ടൊയോട്ട യാരിസ് (438),ഫോക്സ്വാഗൻ വെെൻറാ (172) എന്നിവയാണ് വിൽപ്പനയിലെ മറ്റ് നമ്പരുകാർ. 2019 ഓഗസ്റ്റിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 44% വളർച്ചയാണ് സിറ്റിക്ക് ലഭിച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് സെഡാൻ വിൽപ്പനയിൽ സിറ്റി ഒന്നാമതെത്തുന്നത്. പുതുതായി അവതരിപ്പിച്ച അഞ്ചാം തലമുറ സിറ്റിയോടൊപ്പം നാലാം തലമുറ വാഹനവും ഹോണ്ട വിൽക്കുന്നുണ്ട്. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് ഹ്യൂണ്ടായ് വെർനയുടെ വിൽപ്പന 26 ശതമാനം ഉയർന്നിട്ടുണ്ട്. പെട്രോൾ ഒൺലി മോഡലായി മാറിയതാണ് സിയാസിന് വിൽപ്പനയിൽ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.