ഹോണ്ടയുടെ ടൂറിങ് ബൈക്കായ ഗോൾഡ് വിങ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സ്റ്റാൻഡേർഡ് ടൂർ മോഡലിന് 37.20 ലക്ഷം രൂപ വിലവരും. 7 സ്പീഡ് ഡിസിടി ഗിയർബോക്സും എയർബാഗും ഉള്ള ഉയർന്ന വകഭേദത്തിന് 39.16 ലക്ഷം രൂപ (എക്സ്-ഷോറൂം) യാണ് വില. ജൂലൈ മുതൽ ഹോണ്ട ബിഗ് വിങ് ഷോറൂമുകൾവഴി വാഹനത്തിെൻറ ഡെലിവറികൾ ആരംഭിക്കും.
ബിഎസ് 6 നിരയിലേക്ക് പരിഷ്കരിച്ച വാഹനം ഇതിനകം വിദേശ വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഹോണ്ടയുടെ ഏറ്റവും മികച്ച ടൂറിങ് ബൈക്കായാണ് ഗോൾഡ്വിങ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന അതേ മോഡൽ തന്നെയാണ് ഇന്ത്യക്കായും ഒരുക്കിയിരിക്കുന്നത്. ആഡംബര തികവാർന്ന വാഹനമാണ് ഗോൾഡ്വിങ്. ഏഴ് ഇഞ്ച് ടിഎഫ്ടി സ്ക്രീൻ, ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയൊക്കെയുള്ള ബൈക്കാണിത്.
അപ്‌ഗ്രേഡ് ചെയ്ത ഓഡിയോ സ്പീക്കർ സിസ്റ്റം, നാവിഗേഷൻ എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾഡ് വിങിെൻറ മറ്റൊരു പ്രത്യേകത ഇലക്ട്രോണിക് ആയി നിയന്ത്രിക്കാവുന്ന വിൻഡ് സ്ക്രീൻആണ്. ഇവ ആവശ്യമുള്ളപ്പോൾ മാത്രം ഉയർത്തിവയ്ക്കാനാവും. സ്മാർട്ട് കീ, നാല് റൈഡിങ് മോഡുകൾ (ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ലഭിക്കും. എബിഎസ്, ഡ്യുവൽ കമ്പയിൻഡ് ബ്രേക്ക് സിസ്റ്റം, ഐഡ്‌ലിങ് സ്റ്റോപ്പ് (ഡിസിടി വേരിയൻറിൽ മാത്രം) എന്നിവ ബൈക്കിെൻറ മറ്റ് ഇലക്ട്രോണിക് സവിശേഷതകളാണ്. 1,833 സിസി ഫ്ലാറ്റ് 6, ലിക്വിഡ്-കൂൾഡ് മോട്ടോറാണ് ഗോൾഡ് വിങിന് കരുത്തുപകരുന്നത്. 5,500 ആർപിഎമ്മിൽ 124.7 ബിഎച്ച്പി കരുത്തും 4,500 ആർപിഎമ്മിൽ 170 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും.
ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡിസിടി ഗിയർബോക്സും ബൈക്കിലെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിൽ ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റും കമ്പനി ചേർത്തിട്ടുണ്ട്. 2018 ൽ, ബൈക്കിന് ഇരട്ട-വിഷ്ബോൺ ഫ്രണ്ട് സസ്‌പെൻഷൻ സജ്ജീകരണം ഉൾപ്പെടെ ചില പ്രധാന അപ്‌ഡേറ്റുകൾ ലഭിച്ചിരുന്നു. ഇതുകൂടാതെ, പിൻവശത്ത് ഒരു പ്രോ ലിങ്ക് സിസ്റ്റവും ഉൾെപ്പടുത്തിയിട്ടുണ്ട്. ബ്രേക്കിങിനായി, മുൻവശത്ത് ആറ് പിസ്റ്റൺ കാലിപ്പറുകളുള്ള ഇരട്ട 320 എംഎം ഡിസ്കും മൂന്ന് പിസ്റ്റൺ കാലിപറുള്ള പിൻ സിംഗിൾ 316 എംഎം റോട്ടറും ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.