ഹോണ്ടയുടെ മുൻനിര എസ്‌യുവി സിആർ-വിയുടെ സ്‌പെഷ്യൽ പതിപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. 29.49 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ദില്ലി) വില. സാധാരണ സിആർ-വിയിൽ നിന്ന് 1.23 ലക്ഷം അധികം വിലവരുന്ന വാഹനത്തിന് ആകർഷകമായ എക്സ്റ്റീരിയറുകളും ഇൻറീരിയറുകളും നൽകിയിട്ടുണ്ട്. നിരവധി സൗന്ദര്യവർധക നവീകരണങ്ങളുമായാണ് സ്‌പെഷൽ എഡിഷൻ സിആർവി വരുന്നത്. ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മുഖംമിനുക്കിയ സിആർ-വി മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ മോഡലിൽ കാണുന്ന ക്രോം-ഫിനിഷ്ഡ് ഗ്രില്ലിന് പകരം തിളങ്ങുന്ന കറുത്ത ഗ്രില്ലാണ് വാഹനത്തിന്. ഹെഡ്‌ലാമ്പുകൾ പൂർണമായും എൽഇഡിയാണ്. ഗ്രില്ല് ഹെഡ്ലൈറ്റുമായി സംയോജിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് ബമ്പറിന് താഴെ പൂർണമായും പുതിയതാണ്. അതേസമയം എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിൽ വലിയ മാറ്റമൊന്നുമില്ല. പിന്നിലും പുതിയ ബമ്പർ നൽകിയിട്ടുണ്ട്. ഹാൻഡ്‌സ് ഫ്രീ പവർ ടെയിൽഗേറ്റ്, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ, ആക്റ്റീവ് കോർണറിംഗ് ലൈറ്റുകളുള്ള ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവയും പുതിയ മോഡലിെൻറ പ്രധാന സവിശേഷതകളാണ്.
ഉള്ളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പവേർഡ് ഡ്രൈവർ സീറ്റ്, ആംബിയൻറ് ലൈറ്റിംഗ്, ക്രൂസ് കൺട്രോൾ, ലെയ്ൻ വാച്ച് ക്യാമറ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇബിഡിയുള്ള എബിഎസ്, ഹിൽ ലോഞ്ച് അസിസ്റ്റ് എന്നിവയും ഉൾെപ്പടുത്തിയിട്ടുണ്ട്. ഗോൾഡൻ ബ്രൗൺ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, റേഡിയൻറ് റെഡ്, ലൂണാർ സിൽവർ മെറ്റാലിക് എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭ്യമാണ്.
2.0 ലിറ്റർ, 4 സിലിണ്ടർ, എസ്‌എഎച്ച്‌സി ഐ-വിടിഇസി പെട്രോൾ ഉപയോഗിക്കുന്ന സിആർ-വി 6,500 ആർപിഎമ്മിൽ 152 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. 4,300 ആർപിഎമ്മിൽ 189 എൻഎം ടോർക്കും എഞ്ചിൻ നൽകും. സിവിടി ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.