Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹോണ്ട സി.ആർ.വി സ്​പെഷൽ എഡിഷൻ; വില 29.49 ലക്ഷം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹോണ്ട സി.ആർ.വി...

ഹോണ്ട സി.ആർ.വി സ്​പെഷൽ എഡിഷൻ; വില 29.49 ലക്ഷം

text_fields
bookmark_border

ഹോണ്ടയുടെ മുൻനിര എസ്‌യുവി സിആർ-വിയുടെ സ്‌പെഷ്യൽ പതിപ്പ് ചൊവ്വാഴ്​ച പുറത്തിറക്കി. 29.49 ലക്ഷം രൂപയാണ്​ (എക്‌സ്‌ഷോറൂം, ദില്ലി) വില. സാധാരണ സിആർ-വിയിൽ നിന്ന് 1.23 ലക്ഷം അധികം വിലവരുന്ന വാഹനത്തിന്​ ആകർഷകമായ എക്​സ്​റ്റീരിയറുകളും ഇൻറീരിയറുകളും നൽകിയിട്ടുണ്ട്​. നിരവധി സൗന്ദര്യവർധക നവീകരണങ്ങളുമായാണ്​ സ്‌പെഷൽ എഡിഷൻ സിആർവി വരുന്നത്​. ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മുഖംമിനുക്കിയ സിആർ-വി മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണ മോഡലിൽ കാണുന്ന ക്രോം-ഫിനിഷ്​ഡ്​ ഗ്രില്ലിന് പകരം തിളങ്ങുന്ന കറുത്ത ഗ്രില്ലാണ്​ വാഹനത്തിന്​. ഹെഡ്‌ലാമ്പുകൾ പൂർണമായും എൽഇഡിയാണ്​. ഗ്രില്ല്​ ഹെഡ്​ലൈറ്റുമായി സംയോജിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് ബമ്പറിന് താഴെ പൂർണമായും പുതിയതാണ്. അതേസമയം എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിൽ വലിയ മാറ്റമൊന്നുമില്ല. പിന്നിലും പുതിയ ബമ്പർ നൽകിയിട്ടുണ്ട്​. ഹാൻഡ്‌സ് ഫ്രീ പവർ ടെയിൽ‌ഗേറ്റ്, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ, ആക്റ്റീവ് കോർണറിംഗ് ലൈറ്റുകളുള്ള ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ഫോഗ് ലൈറ്റുകൾ എന്നിവയും പുതിയ മോഡലി​െൻറ പ്രധാന സവിശേഷതകളാണ്.

ഉള്ളിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പവേർഡ് ഡ്രൈവർ സീറ്റ്, ആംബിയൻറ്​ ലൈറ്റിംഗ്, ക്രൂസ് കൺട്രോൾ, ലെയ്ൻ വാച്ച് ക്യാമറ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇബിഡിയുള്ള എബിഎസ്, ഹിൽ ലോഞ്ച് അസിസ്റ്റ് എന്നിവയും ഉൾ​െപ്പടുത്തിയിട്ടുണ്ട്​. ഗോൾഡൻ ബ്രൗൺ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, റേഡിയൻറ്​ റെഡ്, ലൂണാർ സിൽവർ മെറ്റാലിക് എന്നിവയുൾപ്പെടെ അഞ്ച് വ്യത്യസ്​ത നിറങ്ങളിൽ വാഹനം ലഭ്യമാണ്.

2.0 ലിറ്റർ, 4 സിലിണ്ടർ, എസ്‌എ‌എച്ച്‌സി ഐ-വിടിഇസി പെട്രോൾ ഉപയോഗിക്കുന്ന സിആർ-വി 6,500 ആർ‌പി‌എമ്മിൽ 152 ബിഎച്ച്പി കരുത്ത്​ ഉത്​പാദിപ്പിക്കും. 4,300 ആർ‌പി‌എമ്മിൽ 189 എൻ‌എം ടോർക്കും എഞ്ചിൻ നൽകും. സിവിടി ട്രാൻസ്മിഷനാണ്​ നൽകിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilehonda carCR-V Special
Next Story