അമേസിനും ഡബ്ല്യു ആർ വിക്കും എക്​സ്​ക്ലൂസീവ്​ എഡിഷനുകളുമായി ഹോണ്ട

ഹോണ്ട അമേസ്, ഡബ്ല്യുആർ-വി എന്നിവയ്ക്ക് എക്​സ്​ക്ലൂസീവ്​ എഡിഷനുകളുമായി ഹോണ്ട മോ​േട്ടാഴ്​സ്​. അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ്​ പുതിയ വാഹനങ്ങൾ എത്തുക. ദീപാവലി വരെയുള്ള വിൽപ്പന സാധ്യതകൾ വർധിപ്പിക്കുകയാണ്​ കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഹോണ്ടയുടെ കോമ്പാക്​ട്​ സെഡാനാണ്​ അമേസ്​. ക്രോസ്ഓവർ വിഭാഗത്തിലാണ്​ ഡബ്ല്യു ആർ വി എത്തുന്നത്​.


അമേസ്​ എക്​സ്​ക്ലൂസീവ്

വിഎക്​സ്​ വേരിയൻറിനെ അടിസ്​ഥാനമാക്കിയാണ്​ അമേസിൽ പുതിയ വാഹനം ഒരുക്കുന്നത്​. പെട്രോളിലും ഡീസലിലും ഇൗ വേരിയൻറ്​ ലഭ്യമാണ്​. മാനുവൽ, ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനിലും എക്​സ്​ക്ലൂസീവ്​ എഡിഷൻ വരും. ക്രോമുകളുടെ ആധിക്യമാണ്​ എടുത്തുപറയേണ്ട സവിശേഷത. ആകർഷകമായ വിൻഡോ ക്രോം മോൾഡിംഗ്, ഫോഗ് ലാമ്പിന്​ ചുറ്റും ക്രോം അലങ്കാരം എന്നിവ പ്രത്യേകതകളാണ്​. കറുത്ത സീറ്റ് കവറുകൾ, ആം റെസ്റ്റ്, സ്റ്റെപ്പ് ഇല്യുമിനേഷൻ, ഫ്രണ്ട് ഫുട്ട് ലൈറ്റ്, പ്രത്യേകമായുള്ള എക്​സ്​ക്ലൂസീവ് പതിപ്പി​െൻറ ലോഗോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​.


ഡബ്ല്യുആർ-വി എക്​സ്​ക്ലൂസീവ്

ഡബ്ല്യുആർ-വിയിലെ എക്‌സ്‌ക്ലൂസീവ് പതിപ്പും വി എക്​സ്​ വേരിയൻറിനെ അടിസ്​ഥാനമാക്കിയുള്ളതാണ്​. പെട്രോളിലും ഡീസലിലും വാഹനം ലഭിക്കും. പ്രത്യേകമായി രൂപകൽപ്പന ചെയ്​ത സീറ്റ് കവറുകൾ, ബോഡി ഗ്രാഫിക്​സ്​, ഫോഗ് ലാമ്പിന്​ ചുറ്റുമുള്ള ക്രോം, സ്റ്റെപ്പ് ഇല്യുമിനേഷൻ, ഫ്രണ്ട് ഫൂട്ട് ലൈറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്​. സ്‌പെഷ്യൽ പതിപ്പ് അമേസ് പെട്രോൾ മാനുവൽ ട്രാൻസ്​മിഷ​െൻറ വില 7.96 ലക്ഷത്തിൽ ആരംഭിക്കും. ഒാ​േട്ടാമാറ്റിക്​ ഡീസലിന് 9.99 ലക്ഷം വരെ വിലവരും. പ്രത്യേക പതിപ്പായ ഡബ്ല്യുആർ-വി പെട്രോളിന് 9.69 ലക്ഷവും ഡീസലിന് 10.99 ലക്ഷവും വിലവരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.