അമേസിനും ഡബ്ല്യു ആർ വിക്കും എക്‌സ്‌ക്ലൂസീവ് എഡിഷനുകളുമായി ഹോണ്ട
text_fieldsഹോണ്ട അമേസ്, ഡബ്ല്യുആർ-വി എന്നിവയ്ക്ക് എക്‌സ്‌ക്ലൂസീവ് എഡിഷനുകളുമായി ഹോണ്ട മോേട്ടാഴ്സ്. അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായാണ് പുതിയ വാഹനങ്ങൾ എത്തുക. ദീപാവലി വരെയുള്ള വിൽപ്പന സാധ്യതകൾ വർധിപ്പിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോണ്ടയുടെ കോമ്പാക്ട് സെഡാനാണ് അമേസ്. ക്രോസ്ഓവർ വിഭാഗത്തിലാണ് ഡബ്ല്യു ആർ വി എത്തുന്നത്.
അമേസ് എക്‌സ്‌ക്ലൂസീവ്
വിഎക്സ് വേരിയൻറിനെ അടിസ്ഥാനമാക്കിയാണ് അമേസിൽ പുതിയ വാഹനം ഒരുക്കുന്നത്. പെട്രോളിലും ഡീസലിലും ഇൗ വേരിയൻറ് ലഭ്യമാണ്. മാനുവൽ, ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിലും എക്‌സ്‌ക്ലൂസീവ് എഡിഷൻ വരും. ക്രോമുകളുടെ ആധിക്യമാണ് എടുത്തുപറയേണ്ട സവിശേഷത. ആകർഷകമായ വിൻഡോ ക്രോം മോൾഡിംഗ്, ഫോഗ് ലാമ്പിന് ചുറ്റും ക്രോം അലങ്കാരം എന്നിവ പ്രത്യേകതകളാണ്. കറുത്ത സീറ്റ് കവറുകൾ, ആം റെസ്റ്റ്, സ്റ്റെപ്പ് ഇല്യുമിനേഷൻ, ഫ്രണ്ട് ഫുട്ട് ലൈറ്റ്, പ്രത്യേകമായുള്ള എക്‌സ്‌ക്ലൂസീവ് പതിപ്പിെൻറ ലോഗോ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡബ്ല്യുആർ-വി എക്‌സ്‌ക്ലൂസീവ്
ഡബ്ല്യുആർ-വിയിലെ എക്‌സ്‌ക്ലൂസീവ് പതിപ്പും വി എക്സ് വേരിയൻറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പെട്രോളിലും ഡീസലിലും വാഹനം ലഭിക്കും. പ്രത്യേകമായി രൂപകൽപ്പന ചെയ്ത സീറ്റ് കവറുകൾ, ബോഡി ഗ്രാഫിക്സ്, ഫോഗ് ലാമ്പിന് ചുറ്റുമുള്ള ക്രോം, സ്റ്റെപ്പ് ഇല്യുമിനേഷൻ, ഫ്രണ്ട് ഫൂട്ട് ലൈറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ പതിപ്പ് അമേസ് പെട്രോൾ മാനുവൽ ട്രാൻസ്മിഷെൻറ വില 7.96 ലക്ഷത്തിൽ ആരംഭിക്കും. ഒാേട്ടാമാറ്റിക് ഡീസലിന് 9.99 ലക്ഷം വരെ വിലവരും. പ്രത്യേക പതിപ്പായ ഡബ്ല്യുആർ-വി പെട്രോളിന് 9.69 ലക്ഷവും ഡീസലിന് 10.99 ലക്ഷവും വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.