ഹ്യുണ്ടായിയുടെ ഹോട്ട്സെല്ലിങ് വാഹനമായ ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച ഏഴ് സീറ്റുള്ള എസ്.യു.വി അൽകാസറിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്രെറ്റയിലുള്ള 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ്, 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിനുകൾ ഈ വാഹനത്തിലുണ്ടാകില്ല. ഇതിന് പകരം 2.0 ലിറ്റർ പെട്രോൾ എൻജിനാകും ഇടംപിടിക്കുക. 152 ബി.എച്ച്.പിയാകും ഇതിന്‍റെ പരമാവധി കരുത്ത്. ഇതേ എൻജിൻ തന്നെയാണ് സെഡാനായ എലൻട്രയിലും എസ്.യു.വിയായ ട്യൂസണിലുമുള്ളത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കൺവർട്ടർ ഒട്ടോമാറ്റിക് ഗിയർബോക്സും വാഹനത്തിലുണ്ടാകും.
അതേസമയം, ക്രെറ്റയിലുള്ള 1.5 ലിറ്റർ 115 എച്ച്.പി ഡീസൽ എൻജിൻ അൽകാസറിനും ശക്തിയേകും. എന്നാൽ, വലിയ വാഹനമായതിനാൽ കൂടുതൽ പവർ ലഭിക്കുന്ന രീതിയിൽ എൻജിനെ ട്യൂൺ ചെയ്തിട്ടുണ്ട്. പെട്രോൾ വാഹനത്തിന് സമാനമായ ഗിയർബോക്സുകൾ ഇതിലുമുണ്ടാകും. സ്റ്റിക്കറുകൾ ഒട്ടിച്ച് വ്രാപ്പ് ചെയ്ത വാഹനത്തിന്‍റെ വിഡിയോ കഴിഞ്ഞദിവസം ഹ്യുണ്ടായ് പുറത്തുവിട്ടിരുന്നു. വാഹനത്തിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം ഏപ്രിൽ ആറിന് നടക്കും.
വളരെക്കാലത്തിനുശേഷം ഹ്യുണ്ടായ് അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ് വാഹനമാണ് അൽകാസർ. എം.ജിയുടെ ഹെക്ടർ പ്ലസ്, സഫാരി, എക്സ് യു.വി 500 എന്നിവക്ക് നേരിട്ടുള്ള എതിരാളിയായിരിക്കും.
രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ് അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറിന്റെയും ഗ്രില്ലിന്‍റെയും രൂപത്തിൽനിന്ന് നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് വകഭേദങ്ങളോടെ വാഹനം നിരത്തിലെത്തും.
We've kept it under wraps for so long, but the wait is finally over. Watch this exclusive sneak peek of our latest premium 7 seater SUV - Hyundai ALCAZAR. Global debut soon. #Hyundai #HyundaiALCAZAR #7SeaterSUV #PremiumSUV #HyundaiSUV
— Hyundai India (@HyundaiIndia) April 4, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.