ക്രെറ്റയെ അടിസ്ഥാനമാക്കി നിർമിച്ച ഏഴ് സീറ്റുള്ള എസ്.യു.വി അൽകാസർ വിപണിക്കായി തയ്യാറായതായി ഹ്യുണ്ടായ്. വാഹനത്തിന്‍റെ ആദ്യ അവതരണം 2021 ഏപ്രിൽ ആറിന് നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വളരെക്കാലത്തിനുശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന മൂന്ന് നിര സീറ്റ് വാഹനമായിരിക്കും അൽകാസർ. ക്രെറ്റയുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിടുന്ന വാഹനം ഹെക്ടർ പ്ലസ്, സഫാരി, എക്സ് യു വി 500 എന്നിവക്ക് നേരിട്ടുള്ള എതിരാളിയായിരിക്കും.
രൂപത്തിൽ ക്രെറ്റയുമായി നല്ല സാമ്യമുള്ള വാഹനമാണ് അൽകാസർ. ക്രെറ്റയുടെ ഫ്രണ്ട് ബമ്പറിേന്റയും ഗ്രില്ലിേന്റയും ഡിസൈനിൽ നിന്ന് നേരിയ വ്യത്യാസം പുതിയ വാഹനത്തിൽ കാണാം. വ്യത്യസ്തമായ അലോയ് വീൽ ഡിസൈൻ, മറ്റ് ചില സൗന്ദര്യവർദ്ധക വ്യത്യാസങ്ങൾ എന്നിവ അൽകാസറിന് ഉണ്ടാകും. ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളോടെ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്നിൽ ഡ്യുവൽ-ടോൺ ക്യാപ്റ്റൻ സീറ്റുകൾ, കപ്പ്ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്റ്റ് എന്നിവയുണ്ട്. പിന്നിൽ ഐസോഫിക്സ് മൗണ്ടുകളും വയർലെസ് ചാർജിങ് പാഡും ഹ്യൂണ്ടായ് നൽകും.
ഹ്യുണ്ടായ് ക്രെറ്റയിലുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും അൽകാസർ വരുന്നത്. ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് എന്നറിയപ്പെടുന്ന അഡാസ് സാങ്കേതികവിദ്യ ഇന്ത്യയിൽ നൽകാൻ സാധ്യതയില്ല. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കൽ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് കൂട്ടിയിടി ഒഴിവാക്കൽ, ഡ്രൈവർ അലർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഹ്യൂണ്ടായ് സ്മാർട്ട്സെൻസ് സംവിധാനം. സ്മാർട്ട് ക്രൂസ് കൺട്രോൾ, ഹൈവേ ഡ്രൈവിങ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും ഹ്യൂണ്ടായ് അൽകാസറിൽ പ്രതീക്ഷിക്കാം. 2021 മേയിൽ അൽകാസറിന്‍റെ വില നിശ്ചയിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.