വരാനിരിക്കുന്ന കുഞ്ഞൻ എസ്.യു.വിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹ്യൂണ്ടായ്. എ.എക്സ് ഒന്ന് എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന മൈക്രോ എസ്.യു.വിയുടെ പ്രൊഡക്ഷൻ വെർഷെൻറ പേര് കാസ്പർ എന്നാണ്. വരും മാസങ്ങളിൽ വാഹനം ഉത്പ്പാദന ഘട്ടത്തിലേക്ക് പ്രവേശിക്കും. ആദ്യം കൊറിയയിലായിരിക്കും വിൽപ്പനയ്‌ക്കെത്തുക. തുടർന്ന് ഇന്ത്യ പോലുള്ള പ്രമുഖ വിപണികളിലും എത്തിക്കും.
ഹ്യൂണ്ടായിയുടെ ആഗോള എസ്‌യുവി ലൈനപ്പിൽ വെന്യൂവിന് താഴെയായിരിക്കും കാസ്പറിെൻറ സ്ഥാനം. ഇന്ത്യയിൽ വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്സിന് എതിരാളിയാകും കാസ്പർ എന്നാണ് കരുതപ്പെടുന്നത്. ഹ്യുണ്ടായ് കൊറിയയിൽ കാസ്പർ എന്ന പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബറോടെ ആഗോളവിപണിയിൽ വാഹനം അവതരിപ്പിക്കും.
എഞ്ചിനും ഗിയർബോക്സും
1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ടർബോ-പെട്രോൾ എഞ്ചിൻ കാസ്പറിൽ ഉറപ്പിച്ചതായാണ് സൂചന. 76 എച്ച്പി കരുത്ത് എഞ്ചിൻ ഉത്പാദിപ്പിക്കും. നാല്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സ്റ്റാൻഡേർഡാണ്. 1.0 ലിറ്റർ ടിജിഡിഐ ടർബോ-പെട്രോൾ എഞ്ചിനും സാധ്യതാ പട്ടികയിലുണ്ട്. 100 എച്ച്പി ഉത്പാദിപ്പിക്കുന്ന യൂനിറ്റാണിത്. ഇന്ത്യയിൽ വെന്യൂവിലും ഇതേ എഞ്ചിൻ നൽകുന്നുണ്ട്. ഇതും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിക്കും.
ഇന്ത്യയിലെ കാസ്പറിനൊപ്പം ഹ്യുണ്ടായ് നൽകുന്ന എഞ്ചിൻ ഓപ്ഷനുകൾ എന്തൊക്കെയാണെന്ന് കാണേണ്ടതുണ്ട്. 1.0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് ഉയർന്ന വേരിയൻറുകൾക്കായി റിസർവ് ചെയ്യാനാണ് സാധ്യത. നിയോസിെൻറ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ അല്ലെങ്കിൽ സാൻട്രോയുടെ 1.1 ലിറ്റർ മൂന്ന് സിലിണ്ടർ മോട്ടോർ ഒക്കെ ഇന്ത്യയിലെ സാധ്യതാ ലിസ്റ്റിലുണ്ട്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ടാറ്റ HBX മൈക്രോ എസ്‌യുവിയാണ് കാസ്പറിെൻറ പ്രധാന എതിരാളി. മാനുവൽ ഗിയർബോക്സ് ഓപ്ഷൻ കാസ്പറിെൻറ ഇന്ത്യ നിരയുടെ ഭാഗമാകും.
കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും കാസ്പർ. ഗ്രാൻഡ് ഐ 10 നിയോസിനും സാൻട്രോയിലും വരുന്ന കെ 1 കോംപാക്റ്റ് കാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. 3,595 മില്ലിമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവുമുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ 3,610 മിമി നീളവും 1,645 എംഎം വീതിയും 1,560 എംഎം ഉയരവും ഉള്ള സാൻട്രോ ഹാച്ച്ബാക്കിനേക്കാൾ ചെറുതായിരിക്കും വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.