കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ എൻ ലൈൻ ബോഡികിറ്റോട് കൂടിയുള്ള 2021 മോഡൽ കോനയുടെ ഫേസ്ലിഫ്റ്റ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. ഇപ്പോൾ കോന ഇലക്ട്രിക് കാറിനെയും പരിഷ്കരിച്ചിരിക്കുകയാണ് കമ്പനി. പുതിയ വാഹനം ഇന്ത്യയിൽ അടുത്തവർഷം എത്തുമെന്നാണ് വിവരം.
കാഴ്ചയിൽ ഒരുപാട് മാറ്റങ്ങളുമായാണ് കോന വരുന്നത്. എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഗ്രില്ലുകളിൽ മാറ്റം സംഭവിച്ചു. മുന്നിലെ ചാർജിംഗ് പോർട്ട് കൂടുതൽ വ്യക്തമായി കാണാം. ഹൈഡ്ലൈറ്റുകളുടെ ഭംഗിയും വർധിച്ചു.
പിൻഭാഗത്തും കാര്യമായ മാറ്റങ്ങളുണ്ട്. അധിക ലൈറ്റുകൾ വരുന്ന രീതിയിലാണ് പുതുക്കിയ ബമ്പർ. എൽ.ഇ.ഡി ടൈൽലൈറ്റുകൾ ചെറുതായി മാറി. വാഹനത്തിെൻറ നീളം 40 മില്ലിമീറ്റർ വർധിച്ചു. അതേസമയം വീൽബേസ് 2600 മില്ലിമീറ്റർ തന്നെയാണ്.
നവീകരിച്ച ബ്ലൂലിങ്ക് കണക്റ്റിവിറ്റിയും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ശബ്‌ദ നിയന്ത്രണം, റിമോട്ട് ചാർജിംഗ്, വാഹനത്തിനകം ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ൈബ്ലൻഡ് സ്പോട്ട് അസിസ്റ്റൻസ്, റിയർ ക്രോസ് ട്രാഫിക് അസിസ്റ്റൻസ്, സേഫ് എക്സിറ്റ് മുന്നറിയിപ്പ്, എമർജൻസി കാൾ ഫംഗ്ഷൻ തുടങ്ങിയവയും വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അതേസമയം, നിലവിലെ ബാറ്ററിയും പവറും തന്നെയാകും പുതിയ മോഡലിന് ഉണ്ടാവുക. ബേസ് മോഡലിലെ 39.2 കിലോവാട്ട് ബാറ്ററി പാക്കിൽ 134 ബി.എച്ച്.പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറുണ്ടാകും. 64 കിലോവാട്ട് ബാറ്ററി പാക്കിനൊപ്പം 201 ബി.എച്ച്.പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് ഉണ്ടാവുക.
രണ്ട് മോട്ടോറുകളുടെയും പരമാവധി ടോർക്ക് 395 എൻ.എം ആണ്. ചെറിയ ബാറ്ററി ഉപയോഗിച്ച് 304 കിലോമീറ്റർ ദൂരവും വലിയ ബാറ്ററി വഴി 483 കിലോമീറ്ററും ഒറ്റച്ചാർജിൽ സഞ്ചരിക്കാം. ഹ്യുണ്ടായ് കോന ഇലക്ട്രിക് ഫേസ്ലിഫ്റ്റ് അടുത്ത ആഴ്ചകളിൽ ദക്ഷിണ കൊറിയയിലെയും മറ്റു രാജ്യങ്ങളിലെയും വിപണിയിലെത്തും. ഇന്ത്യയിൽ അടുത്ത വർഷമായിരിക്കും എത്തുക. അതേസമയം, വില അൽപ്പം കൂടാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.