മുഫാസ അഡ്വഞ്ചർ എന്ന പേരിൽ പുതിയൊരു എസ്.യു.വി കൺസെപ്റ്റുമായി ഹ്യുണ്ടായ് മോട്ടോഴ്സ്. ചൈനീസ് വിപണിയിലാവും ആദ്യം വാഹനം പുറത്തിറക്കുക. ഏപ്രിലിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് മോട്ടോർഷോയിൽ മുഫാസയുടെ പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കും.
ഡിസ്‌നിയുടെ ദ ലയണ്‍ കിങ് അനിമേഷൻ സീരീസിൽനിന്നാണ് മുഫാസയെന്ന പേര് ഹ്യുണ്ടായ് കണ്ടെത്തിയത്. ഒതുക്കമുള്ളതും കരുത്തുറ്റതുമായ എസ്.യു.വിയാണിത്. ക്രെറ്റയുടെയും ട്യൂസോണിന്റെയും ഇടയിലാണ് ഈ പരുക്കൻ എസ്.യു.വി സ്ഥാനംപിടിക്കുക. അഞ്ച് സീറ്ററായി പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് 4.4 മീറ്റർ നീളമാണുള്ളത്.
ഹെഡ്‌ലാമ്പുകൾക്കൊപ്പം മുൻവശത്ത് വലിയ എക്സ്-ആകൃതിയിലുള്ള ഗ്രില്ലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഗ്രാൻഡ് i10, ഔറ, പുതിയ വെർന എന്നിവയിൽ കാണുന്ന വലിയ 2D ഹ്യുണ്ടായ ലോഗോയാണ് മറ്റൊരു കൗതുകക്കാഴ്ച്ച. കോൺട്രാസ്റ്റ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ വിശാലമായ എയർ ഡാമും ഡിസൈനിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ചൈനീസ് വിപണിയിൽ വിൽക്കുന്ന ഹ്യുണ്ടായ് സാന്റാഫെക്ക് സമാനമായ ഓവൽ ആകൃതിയിലുള്ള ടെയിൽലൈറ്റ് യൂനിറ്റാണ് പിന്നിൽ കാണാനാവുന്നത്.
4,475 എം.എം മനീളമാണ് പുതിയ മുഫാസ കൺസെപ്റ്റ് എസ്‌യുവിക്കുള്ളത്. 1,850 എം.എം വീതിയും 1,685 എം.എം വരെ ഉയരവും 2,680 എം.എം വീൽബേസും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും അതിന്റെ പരുക്കൻ സ്വഭാവത്തിന് ഊന്നൽ നൽകുന്ന ഗംഭീരമായ രൂപം നൽകുന്നു. 159 bhp കരുത്ത് നൽകുന്ന 2.0 ലിറ്റർ NA പെട്രോൾ എഞ്ചിനാവും മുഫാസ എസ്‌യുവിക്ക് കരുത്തേകുക. എസ്.യു.വിയുടെ ഇന്റീരിയറിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.