'ആർക്കും സ്വന്തമാക്കാവുന്ന സ്​പോർട്​സ്​ കാർ', വാക്ക്​ പാലിച്ച്​ ഹ്യുണ്ടായ്​; െഎ 20 എൻ ലൈൻ നിരത്തിൽ

ഹ്യൂണ്ടായുടെ ഇന്ത്യയിലെ ആദ്യ എൻ ലൈൻ വാഹനമായ ​െഎ 20 പുറത്തിറക്കി. അമിത വിലയുടെ ഭാരമില്ലാതെയാണ്​ ഇൗ പെർഫോർമൻസ്​ കാർ നിരത്തിലെത്തുന്നത്​. എല്ലാവർക്കും സ്വന്തമാക്കാവുന്ന വാഹനമാകും പുറത്തിറക്കുക എന്ന മുൻ പ്രഖ്യാപനം ശരിവച്ചാണ്​ ഹ്യൂണ്ടായ്​ എൻ ലൈനിന്​ വിലയിട്ടിരിക്കുന്നത്​. 9.84 ലക്ഷമാണ്​ എൻ ലൈൻ എൻ 6 ​െഎ.എം.ടി മോഡലി​െൻറ എക്​സ്​ ഷോറൂം വില. ഏറ്റവും ഉയർന്ന എൻ ലൈൻ ഡി.സി.ടിയുടെ വില 11.75 ലക്ഷമാണ്​. 12 മുതൽ 14 ലക്ഷംവരെ വില പ്രതീക്ഷിച്ചിരുന്ന വാഹനമാണ്,​ ഹ്യൂണ്ടായ് 10 ലക്ഷത്തിൽ താഴെ വിലയിട്ട്​ അവതരിപ്പിച്ചിരിക്കുന്നത്​. എൻ ലൈനി​െൻറ ബുക്കിങ്​ നേരത്തേ ആരംഭിച്ചിരുന്നു. 25,000 രൂപ നൽകി ഒാൺലൈൻ വഴിയോ ഡീലർഷിപ്പുകളിൽ നേരി​േട്ടാ വാഹനം ബുക്ക്​ ചെയ്യാം.


ഭാവിയിൽ കൂടുതൽ ശക്തിയുള്ള എൻ ലൈനുകൾ വരും. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ്, സസ്‌പെൻഷൻ പരിഷ്​കരണങ്ങളോടെയാണ്​ ​െഎ 20 എൻ ലൈൻ എത്തുക. കൂടാതെ സ്പോർട്ടി എക്സ്റ്റീരിയർ, ഇൻറീരിയർ അലങ്കാരങ്ങളും ലഭിക്കും. െഎ 20 ലൈനപ്പിന് മുകളിലായിരിക്കും എൻ ലൈനി​െൻറ സ്​ഥാനം.


രണ്ട്​​ വകഭേദങ്ങൾ, രണ്ട്​ ഗിയർബോക്​സ്​ ഒാപ്​ഷൻ

രണ്ട്​​ വകഭേദങ്ങളിൽ രണ്ട്​ ഗിയർബോക്​സ്​ ഒാപ്​ഷനുമായിട്ടാണ്​ വാഹനം നിരത്തിലെത്തിയത്​. 120എച്ച്​.പി, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്​ കരുത്തുപകരുന്നത്​. N6 iMT, N8 iMT or DCT എന്നിങ്ങനെ രണ്ട് വേരിയൻറുകളാണ്​ വാഹനത്തിന്​ ഉണ്ടാവുക. മാനുവൽ ട്രാൻസ്​മിഷൻ ഇല്ല. N6 വേരിയൻറിൽ തുടങ്ങി iMT ഗിയർബോക്‌സാണ്​ ഉണ്ടാവുക. ടോപ്പ്-സ്പെക്​ N8 വേരിയൻറിൽ iMT അല്ലെങ്കിൽ DCT ഓട്ടോമാറ്റിക് ഉപയോഗിക്കും.

എൻ ലൈൻ മോഡലുകൾ 'എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതാണെന്ന്​' എന്ന് കമ്പനി പറയുന്നു. സാധാരണ ​െഎ20കളേക്കാൾ മുകളിലാണ്​ വാഹനത്തി​െൻറ സ്​ഥാനം. സ്​റ്റാ​േൻറർഡ്​ ​െഎ 20യേക്കാൾ വിലയും കൂടുതലാണ്​. സ്‌പോർട്ടിയായ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, സ്‌പോർട്ടിയർ ഗ്രിൽ, അഡീഷണൽ സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ, ട്വിൻ-എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വലിയ വീലുകൾ, പ്രത്യേകതരം കളർ ഓപ്ഷനുകൾ എന്നിവ വാഹനത്തിന്​ ലഭിക്കും.


ഇന്റീരിയർ

ഡാഷ്‌ബോർഡ് ലേഒൗട്ട് സാധാരണ കാറിന് സമാനമാണ്. ഓൾ-ബ്ലാക്ക് ഇന്റീരിയറിൽ ചുവന്ന ഹൈലൈറ്റുകളും ചുവന്ന ആംബിയൻറ്​ ലൈറ്റിങും നൽകിയിട്ടുണ്ട്​. ലീഥെറെറ്റ് സീറ്റുകൾ, സ്പോർട്ടി മെറ്റൽ പെഡലുകൾ, ബെസ്പോക്ക് ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൻ-ബ്രാൻഡഡ് ലെതർ ഗിയർ നോബ് എന്നിവയ്ക്കൊപ്പം എൻ ലോഗോയോടുകൂടിയ ഒരു പുതിയ ചെക്കേർഡ് ഫ്ലാഗ് ഡിസൈനും ലഭിക്കുന്നു.10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിങ്​, ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സിംഗിൾ-പാൻ സൺറൂഫ്, 7-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.

ഐ 20 എൻ ലൈനിന് പുതിയ വോയ്‌സ് റെക്കഗ്നിഷൻ ഫംഗ്‌ഷനുകളും അപ്‌ഡേറ്റുചെയ്‌ത ബ്ലൂലിങ്ക് ആപ്പും ലഭിക്കും. അതിൽ 16 സൗജന്യ ഓവർ-ദി-എയർ മാപ്പ് അപ്‌ഡേറ്റുകൾ ഉൾപ്പെടുന്നു. സുരക്ഷാ സവിശേഷതകളിൽ ആറ്​ എയർബാഗുകൾ, ടിപിഎംഎസ്, റിയർ-വ്യൂ പാർക്കിങ്​ ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്‌സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി) എന്നിവയും പ്രത്യേകതകളാണ്​. 204 എച്ച്പി കരുത്തുള്ള ഐ 20 എൻ ലൈനുകൾ ഇറക്കുമതി ചെയ്യാനും ഹ്യുണ്ടായ്ക്ക്​ പദ്ധതിയുണ്ടെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.