ജാപ്പനീസ് വാഹന നിർമാതാക്കളുടെ വിപണിയിലെ തുറുപ്പ്ശീട്ടാണ് ഹൈബ്രിഡുകൾ. ടൊയോട്ട രണ്ട് പതിറ്റാണ്ട് മുെമ്പങ്കിലും ഇൗ മേഖലയിൽ കരുത്ത് തെളിയിച്ചിട്ടുണ്ട്. ടൊയോട്ട പ്രയൂസ് ഹൈബ്രിഡ് ആഗോളവിപണിയിൽ ഹിറ്റായ വാഹനമായിരുന്നു. വേൾഡ് കാർ ഒാഫ് ദ ഇയർ പുരസ്കാരം പലതവണ പ്രയൂസ് സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴും ഹൈബ്രിഡുകളുടെ ഉസ്താദുമാരാണ് ടൊയോട്ട. മെറ്റാരു ജാപ്പനീസ് വമ്പനായ സുസുക്കി വർഷങ്ങളായി മൈൽഡ് ഹൈബ്രിഡുകളെ ഇന്ത്യയിലുൾപ്പടെ ഇറക്കുന്നുണ്ട്. സിയാസിലൂടെ രംഗത്ത് വന്ന എസ്.എച്ച്.വി.എസ് എഞ്ചിൻ സാേങ്കതികത ഇപ്പോൾ സുസുക്കി വാഹനങ്ങളുടെ മുഴുവൻ നിരയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഹോണ്ടയുടെ ഹൈബ്രിഡ് മികവ് ലോകമറിഞ്ഞത് സിവിക് മോഡലിലൂെടയാണ്.
പക്ഷെ സിവിക്കിനെ പിന്നീട് ഹോണ്ട ഇന്ത്യൻ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഹോണ്ടയുടെ ഏറ്റവും ജനപ്രിയ മോഡലായ സിറ്റിയിൽ ഒരിക്കലും ഹൈബ്രിഡ് പരീക്ഷണം നടത്തിയിട്ടില്ല. അതിനൊരു മാറ്റം വരാനുള്ള കളമൊരുങ്ങുകയാണ് നിലവിൽ. മലേഷ്യൻ വിപണിയിലെ 2020 ഹോണ്ട സിറ്റിയിൽ പുതിയ ഹൈബ്രിഡ് പതിപ്പ് ഉൾപ്പെടെ അവതരിപ്പിച്ചിട്ടുണ്ട്.
എന്താണിതിെൻറ പ്രത്യേകതയെന്ന് ചോദിച്ചാൽ ഇതേ ഹൈബ്രിഡ് സിറ്റി 2021 ൽ ഇന്ത്യയിലേക്ക് വരുമെന്നതാണ്. ഐ-എം.എം.ഡി എന്നാണ് ഹോണ്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ അറിയെപ്പടുന്നത്. അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങുന്ന ഹോണ്ട സിആർ-വിയിലും പുതുതലമുറ ഹോണ്ട ജാസിലും ഉപയോഗിക്കുന്ന ഹൈബ്രിഡ് സാേങ്കതികവിദ്യയാണ് സിറ്റിയിൽ വരുന്നത്.
മാരുതി സുസുകിയുടെയൊ എംജി ഹെക്ടറിെൻറയൊ നിലവാരത്തിലുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയല്ല സിറ്റിയിൽ വരുന്നതെന്ന് എടുത്ത് പറയേണ്ടതാണ്. സിറ്റി ഇ -എച്ച്.ഇ.വി ഹൈബ്രിഡിൽ പിടിപ്പിച്ചിരിക്കുന്ന ഇരട്ട വൈദ്യുത മോേട്ടാറുകളിൽ ഒരെണ്ണം വാഹനത്തിന് ശക്തി പകരുന്നതുംകൂടിയാണ്.
1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 98 എച്ച്പിയും 127 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ആദ്യത്തെ വൈദ്യുത മോട്ടോർ എഞ്ചിനെ സഹായിക്കും. രണ്ടാമത്തെ മോട്ടോർ സ്വതന്ത്രമായി 109എച്ച്.പി കരുത്തും 253എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. സാേങ്കതിക വിദ്യയിൽ എന്നപോലെ വിലയിലും സിറ്റി മുന്നിലായിരിക്കും എന്നാണ് പ്രതീക്ഷിക്കെപ്പടുന്നത്. സിറ്റി ഇ -എച്ച്.ഇ.വിക്ക് 15 ലക്ഷത്തിനടുത്ത് വിലവരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.