ഇതാണോ പുതിയ യെസ്​ഡി?; പാരമ്പര്യം വീണ്ടെടുക്കാൻ കരുത്തനെത്തുന്നു

2018 നവംബറിലാണ്​ ക്ലാസിക്​ ലെജന്‍റ്​ യെസ്​ഡിയെ വീണ്ടും നിരത്തിലെത്തിക്കുമെന്ന്​ പ്രഖ്യാപിച്ചത്​. ജാവ ബ്രാൻഡിന്‍റെ പുനരുജ്ജീവിപ്പിച്ചതിന്​ പിന്നാലെയായിരുന്നു യെസ്​ഡിയുടെ പ്രഖ്യാപനം. പുതിയ തലമുറ യെസ്​ഡിയുടെ പണിപ്പുരയിലാണെന്നായിരുന്നു അന്ന്​ ക്ലാസിക്​ ലെജന്‍റ്​ സ്ഥാപകൻ അനുപം തരേജ പറഞ്ഞത്​.

ഇപ്പോൾ യെസ്​ഡിയുടെ പുതിയ ബൈക്ക്​ സ്​ക്രാബ്ലറിന്‍റെ ചിത്രങ്ങളാണ്​ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്​. വാഹനം പരീക്ഷണയോട്ടം നടത്തുന്നതാണ്​ ചിത്രങ്ങൾ. ഏതാനും മാസങ്ങൾക്കുള്ളിൽ ബൈക്ക്​ ഇന്ത്യൻ നിരത്തുകളിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

റോയൽ എൻഫീൽഡ്​ കൊടി കുത്തി വാഴുന്ന സെഗ്​മെന്‍റിൽ തന്നെയാണ്​ യെസ്​ഡിയുടേയും നോട്ടം. ഇപ്പോൾ ഈ സെഗ്​മെന്‍റിൽ റോയൽ എൻഫീൽഡ്​ മാത്രമല്ല താരം. റോയൽ എൻഫീൽഡ്​ മെറ്റിയോർ, ബെൻലി ഇംപീരിയല 400, ഹോണ്ട ഹൈനസ്​ സി.ബി 350 തുടങ്ങിയവരെയാണ്​​ യെസ്​ഡി നേരിടേണ്ടത്​​.

Tags:    
News Summary - Is this the new Yezdi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.