മുംബൈ: പുതിയ ജാഗ്വാ൪ എഫ് പേസ് എസ്.വി.ആറിന്റെ ഇന്ത്യയിലെ ഡെലവറി ആരംഭിച്ചു. ഏറ്റവും വേഗതയേറിയ എഫ് പേസാണ് എസ്.വി.ആർ വേരിയൻറ്. 1.51 കോടിയാണ് വാഹനത്തിെൻറ ഇന്ത്യയിലെ വില. മോട്ടോ൪സ്പോ൪ട്ടിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ എക്സ്റ്റീരിയ൪ ഡിസൈനും ആഢംബരം നിറഞ്ഞ ഇൻറീരിയറും ആധുനിക കണക്ടഡ് സാങ്കേതികവിദ്യകളും നിറഞ്ഞ പെ൪ഫോമ൯സ് എസ്.യു.വിയാണ് എഫ് പേസ് എസ്.വി.ആർ.
405 വിലോവാട്ട് അഞ്ച് ലിറ്റർ വി 8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജിനാണ് എഫ് പേസ് എസ്.വി.ആറിന് കരുത്തുപകരുന്നത്. 550 എച്ച്.പി കരുത്തും 700 എൻ.എം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. 0-100 വേഗമാർജിക്കാൻ നാല് സെക്കൻഡ് മതിയാകും. ജാഗ്വാറിെൻറ ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിൽ ഉണ്ട്.
എൽ.ഇ.ഡി ഡെ ടൈം റണ്ണിങ് ലാമ്പുകൾ, അഡാപ്റ്റീവ് ഡ്രൈവിങ് ബീം സവിശേഷതയുമുള്ള പുതിയ ക്വാഡ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ , 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതുക്കിയ സെന്റർ കൺസോൾ, എസ്.വി.ആർ-സ്പെക് സ്റ്റിയറിങ് വീൽ, ഡിജിറ്റൽ ഡയലുകൾ, ത്രീഡി സറൗണ്ട് ക്യാമറ, ക്യാബിൻ എയർ അയോണൈസേഷൻ എന്നിവ വാഹനത്തിന് ലഭിക്കും. ഒാഡി ആർ.എസ് Q8, ബെൻസ് GLE എ.എം.ജി 63 എസ് കൂപ്പെ, ബിഎംഡബ്ല്യു X5M എന്നിവയാണ് പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.