റേഞ്ച് റോവറിന് പിന്നാലെ ലെക്‌സസ് എം.പി.വിയും സ്വന്തം ഗരേജിലെത്തിച്ച് ജാന്‍വി കപൂര്‍

ഭിനയമികവിലൂടെ ബോളിവുഡ് സിനിമാലോകം കീഴടക്കിയ താരസുന്ദരി ജാന്‍വി കപൂര്‍ സ്വന്തമാക്കിയ ആഡംബര വാഹനമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ലെക്‌സസിന്റെ എല്‍.എം 350 എച്ച്. എം.പി.വിയാണ് താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. സിനിമകള്‍ പോലെ തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന താരപുത്രിയുടെ ഗരേജിലെത്തിയ ഒടുവിലത്തെ വാഹനമാണിത്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും വിലകൂടിയ എം.പി.വികളില്‍ ഒന്നാണിത്.

ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ റേഞ്ച് റോവര്‍ എസ്.യു.വി സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം തന്റെ യാത്രകള്‍ക്കായി പുതിയൊരു അത്യാഡംബര കാര്‍ കൂടി വാങ്ങിയിരിക്കുന്നത്. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തുടങ്ങിയവരും ലെക്‌സസിന്റെ ഈ എം.പി.വി. സ്വന്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചിൽ ലെക്സസ് ഇന്ത്യയില്‍ എത്തിച്ച എല്‍.എം 350 എച്ചിന്‍റെ പുതിയ മോഡലിന് 2.5 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍, നികുതിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ നിരത്തുകളില്‍ എത്തുമ്പോള്‍ വില മൂന്ന് കോടിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തല്‍.

ടൊയോട്ട വെല്‍ഫെയറിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ വാഹനത്തിന്റെയും നിര്‍മിതി. എന്നാല്‍ രൂപത്തില്‍ വെല്‍ഫെയറില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ലെക്‌സസിന്റെ ഈ ആഡംബര വാഹനം. സുരക്ഷയും ആഡംബരവും കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന വാഹനത്തിന്റെ അകത്തളം വിശാലമേറിയതാണ്. ഹൈബ്രിഡ് എം.പി.വിയായാണ് എല്‍.എം.350 എച്ച് എത്തിയിരിക്കുന്നത്. ആകാരഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന ഹെക്‌സഗണല്‍ പാറ്റേണിലുള്ള വലിയ മുന്‍ഗ്രില്ലുകള്‍, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ലംബമായുള്ള ഫോഗ് ലാംപുകള്‍ എന്നിവയുമുണ്ട്.

വശങ്ങളിലേക്ക് വരുമ്പോള്‍ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്. നാല്-ഏഴ് സീറ്റ് കോണ്‍ഫിഗറേഷനില്‍ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയര്‍ലൈന്‍ സ്‌റ്റൈല്‍ റീക്ലൈനര്‍ സീറ്റുകള്‍, ഫോള്‍ഡ് ഔട്ട് ടേബിളുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ തുടങ്ങി സൗകര്യങ്ങള്‍ ഏറെയുണ്ട് ഈ എംപിവിയില്‍.

2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും കൂട്ടിയിണക്കിയാണ് വഹനം നിര്‍മിച്ചിരിക്കുന്നത്. 250 പി.എസ്. പവറും 241 എന്‍.എം. ടോര്‍ക്കും നല്‍കുന്ന എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇ.സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ സുഖമമാക്കുന്നത്.

ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവിയുടെ മകള്‍ എന്നതിനപ്പുറം സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരങ്ങളില്‍ ഒരാളാണ് ജാന്‍വി. നിരവധി ആരാധകരുള്ള നെപ്പോ കിഡ് എന്ന നിലയിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ നടിക്ക് അധിക സമയമൊന്നും വേണ്ടിവന്നിട്ടില്ല. ഇന്ന് ഹിന്ദി സിനിമയിലെ വിലയേറിയ നായികയായി മാറാനും ജാന്‍വിക്ക് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളില്‍ ഗംഭീര പ്രകടനം നടത്താനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Janhvi Kapoor Flaunts Swanky New Lexus Car Worth ₹2.5 Crore On Mumbai Streets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.