പുതിയ ജീപ്പ്​ കോമ്പസ്​ ചിത്രങ്ങൾ പുറത്ത്​; ഗ്രില്ലിലും ബമ്പറിലും മാറ്റങ്ങൾ

2021 ൽ പുറത്തിറങ്ങുന്ന ജീപ്പ്​ കോമ്പസി​െൻറ ചിത്രങ്ങൾ പുറത്ത്​. നിലവിലെ മോഡലിൽ നിന്ന്​ കാര്യമായ മാറ്റങ്ങളോടെയാണ്​ പുതിയ വാഹനം എത്തുന്നത്​. ചൈനയിൽ നിന്നാണ്​ വാഹനത്തി​െൻറ ആദ്യ ചിത്രങ്ങൾ പുറത്തുവന്നത്​. നവംബർ അവസാനം ചൈനയിൽ വാഹനത്തി​െൻറ ലോക പ്രീമിയർ നടക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പുതുക്കിയ മുൻ ബമ്പർ, ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിൽ ​ നൽകിയിട്ടുണ്ട്​.

ശ്രേണിയിലുടനീളമുള്ള മിക്ക വേരിയൻറുകളിലും പൂർണമായ എൽഇഡി ഹെഡ്​ലൈറ്റ്​ യൂനിറ്റുകളാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. കോമ്പസ് ട്രെയ്‌ൽ‌ഹോക്ക്​ വേരിയൻറിനും സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ വരുമെന്നാണ് സൂചന. പുതുക്കിയ കോമ്പസി​െൻറ എഞ്ചിനിലും മറ്റ്​ സാ​േങ്കതികതകളിലും മാറ്റങ്ങളൊന്നും ഉണ്ടാവില്ല. ഗ്രില്ലിന്​ മാറ്റമുണ്ടെങ്കിലും വലുപ്പം കൂടിയിട്ടില്ല. പുതിയ ബമ്പറിൽ എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകൾക്കായി പ്രത്യേക ഹൗസിങ്​ ഇല്ല. 2021 കോമ്പസ് ട്രെയ്‌ൽ‌ഹോക്കിന് ഓൾ-ബ്ലാക്ക് ഗ്രിൽ, ഡ്യുവൽ-ടോൺ ഹുഡ് എന്നിവ ലഭിക്കുന്നു.

ജീപ്പ്​  ട്രെയ്‌ൽ‌ഹോക്ക്

പുതിയ രൂപത്തിലുള്ള അലോയ് വീലുകളും ഇൗ മോഡലിൽ ലഭ്യമാക്കിയിട്ടുണ്ട്​. ഈ വർഷം അവസാനം പൂനെക്കടുത്തുള്ള രഞ്ജൻഗാവ് പ്ലാൻറിൽ നിന്ന് പുതുക്കിയ കോമ്പസുകൾ പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലും വിൽക്കുന്ന റൈറ്റ് ഹാൻഡ് ഡ്രൈവ് കോമ്പസ് പതിപ്പുകൾ നിർമിക്കുന്നത്​ ഇന്ത്യയിലെ ഇൗ ഉദ്​പാദന കേന്ദ്രത്തിൽ നിന്നാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.