പുതിയ ജീപ്പ് കോമ്പസ് ചിത്രങ്ങൾ പുറത്ത്; ഗ്രില്ലിലും ബമ്പറിലും മാറ്റങ്ങൾ
text_fields2021 ൽ പുറത്തിറങ്ങുന്ന ജീപ്പ് കോമ്പസിെൻറ ചിത്രങ്ങൾ പുറത്ത്. നിലവിലെ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ വാഹനം എത്തുന്നത്. ചൈനയിൽ നിന്നാണ് വാഹനത്തിെൻറ ആദ്യ ചിത്രങ്ങൾ പുറത്തുവന്നത്. നവംബർ അവസാനം ചൈനയിൽ വാഹനത്തിെൻറ ലോക പ്രീമിയർ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ മുൻ ബമ്പർ, ഗ്രിൽ, ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിൽ നൽകിയിട്ടുണ്ട്.
ശ്രേണിയിലുടനീളമുള്ള മിക്ക വേരിയൻറുകളിലും പൂർണമായ എൽഇഡി ഹെഡ്ലൈറ്റ് യൂനിറ്റുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോമ്പസ് ട്രെയ്‌ൽഹോക്ക് വേരിയൻറിനും സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ വരുമെന്നാണ് സൂചന. പുതുക്കിയ കോമ്പസിെൻറ എഞ്ചിനിലും മറ്റ് സാേങ്കതികതകളിലും മാറ്റങ്ങളൊന്നും ഉണ്ടാവില്ല. ഗ്രില്ലിന് മാറ്റമുണ്ടെങ്കിലും വലുപ്പം കൂടിയിട്ടില്ല. പുതിയ ബമ്പറിൽ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾക്കായി പ്രത്യേക ഹൗസിങ് ഇല്ല. 2021 കോമ്പസ് ട്രെയ്‌ൽഹോക്കിന് ഓൾ-ബ്ലാക്ക് ഗ്രിൽ, ഡ്യുവൽ-ടോൺ ഹുഡ് എന്നിവ ലഭിക്കുന്നു.
പുതിയ രൂപത്തിലുള്ള അലോയ് വീലുകളും ഇൗ മോഡലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം അവസാനം പൂനെക്കടുത്തുള്ള രഞ്ജൻഗാവ് പ്ലാൻറിൽ നിന്ന് പുതുക്കിയ കോമ്പസുകൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലും വിൽക്കുന്ന റൈറ്റ് ഹാൻഡ് ഡ്രൈവ് കോമ്പസ് പതിപ്പുകൾ നിർമിക്കുന്നത് ഇന്ത്യയിലെ ഇൗ ഉദ്പാദന കേന്ദ്രത്തിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.