വർഷാവസാനം ആയതോടെ മിക്ക വാഹന കമ്പനികളും വമ്പൻ ഓഫറുകളാണ് തങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജീപ്പ് ഇന്ത്യയും തങ്ങളുടെ എസ്.യു.വി ലൈനപ്പിൽ വമ്പൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നീ മോഡലുകൾക്കാണ് ഡിസ്കൗണ്ടുകൾ നൽകുന്നത് ഇതിൽ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 11.85 ലക്ഷംവരെ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രത്യേക ഓഫറുകൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ എന്നിവയെല്ലാം കിഴിവുകളായി ലഭിക്കും. ഓഫറുകൾ ഡിസംബർ 31 വരെയായിരിക്കും പ്രാബല്യത്തിൽ ഉണ്ടായിരിക്കുക.
ജീപ്പ് കോമ്പസ്
ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് കോമ്പസ്. 2.05 ലക്ഷം രൂപ വരെ കിഴിവുകൾ കോമ്പസിന് ലഭിക്കും. 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപയുടെ പ്രത്യേക ഓഫറുകൾ, കോർപ്പറേറ്റ് ബോണസായി 1.5 ലക്ഷം രൂപയും കോമ്പസിന് ലഭിക്കും.
ജീപ്പ് മെറിഡിയൻ
കോമ്പസിന്റെ മൂന്ന് വരി പതിപ്പാണ് മെറിഡിയൻ, ഇത് 4.77 മീറ്റർ നീളമുള്ള ഒരു മോണോകോക്ക് എസ്‌യുവിയാണ്. 33.4 ലക്ഷം രൂപ മുതൽ 39.46 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. മെറിഡിയന് മൊത്തം 4.85 ലക്ഷം രൂപയുടെ ഓഫറുകൾ ലഭിക്കും. ഇതിൽ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 30,000, രൂപ വരെ കോർപ്പറേറ്റ് ഓഫറും, 30,000 രൂപ വരെയുള്ള പ്രത്യേക ഓഫറുകളും ലഭിക്കുന്നുണ്ട്. അതോടൊപ്പം 4.0 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും വരും.
ജീപ്പ് ഗ്രാൻഡ് ചെറോക്കി
നിലവിൽ ഗ്രാൻഡ് ചെറോക്കിയുടെ അഞ്ചാം തലമുറയാണ് ഇന്ത്യയിൽ എത്തുന്നത്. ബിഎംഡബ്ല്യു X5, മെർസിഡീസ് ബെൻസ് GLE, ഔഡി Q7, ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട്, വോൾവോ XC90 തുടങ്ങിയ ആഡംബര എസ്‌യുവികളുമായി മത്സരിക്കുന്ന 4.9 മീറ്റർ നീളമുള്ള എസ്‌യുവിയാണിത്.
ജീപ്പ് ഗ്രാൻഡ് ചെറോക്കി 77.5 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ലഭ്യമാകുന്നത്. ടോപ്പ്സ്പെക് മോഡലിന് വില 80.5 ലക്ഷം രൂപ വരെ ഉയരും. വാഹനത്തിന് 11.85 ലക്ഷം രൂപ വരെ ഓഫർ ലഭ്യമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.