കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറ് (എം.വി.ഡി) തങ്ങളുടെ വാഹന ശേഖരത്തിൽ ടാറ്റ നെക്സോണുകളെ ഉൾെപ്പടുത്തി. നെക്സോൺ ഇ.വി എന്നറിയെപ്പടുന്ന വൈദ്യുത വാഹനങ്ങളെയാണ് എം.വി.ഡി സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷിത കേരള പദ്ധതിയുടെ ഭാഗമായി 65 വാഹനങ്ങളാണ് എം.വി.ഡി സ്ക്വാഡിലെത്തുന്നത്.
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) ആണ് ഇവികൾ ഏറ്റെടുത്ത് നൽകുന്നത്. വാഹനങ്ങളുടെ പരിപാലന ചുമതലയും ഇ.ഇ.എസ്.എല്ലിനാണ്. റോഡ് അച്ചടക്കത്തോടൊപ്പം മോട്ടോർ വാഹന നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്ന പദ്ധതിയാണ് സുരക്ഷിത കേരളം. ഇൗ സ്ക്വാഡുകളിലാവും വൈദ്യുത എസ്.യു.വികൾ ഉപയോഗിക്കുക.
ഉൗർജ്ജ മന്ത്രാലയത്തിെൻറ കീഴിൽ വരുന്ന സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് എട്ട് വർഷത്തെ പാട്ട വ്യവസ്ഥയിൽ നെക്സോൺ ഇവികൾ വാങ്ങി നൽകുകയാണ് ചെയ്യുന്നത്. 65 വാഹനങ്ങൾ പ്രവർത്തിക്കുന്ന ഒാഫീസുകളിൽ ചാർജിങ് സ്റ്റേഷനുകൾ ഏർപ്പെടുത്താനും നീക്കമുണ്ട്. ഇത് സംസ്ഥാനത്തെ ചാർജിങ് ശൃഖല വർധിപ്പിക്കുന്നതിനും സഹായിക്കും. മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി റഡാർ സ്പീഡ് സെൻസറുകൾ, ക്യാമറകൾ എന്നിവയൊ പിടിപ്പിച്ചാവും എം.വി.ഡി വാഹനങ്ങൾ നിരത്തിലെത്തുക.
എന്താണ് ടാറ്റ നെക്സോൺ ഇവി?
ടാറ്റയുെട കോംപാക്റ്റ് എസ്.യു.വിയുടെ വൈദ്യുത വാഹന പതിപ്പാണ് നെക്സോൺ ഇവി. 129എച്ച്.പി കരുത്തും 245എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 30.2kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.
312 കിലോമീറ്ററാണ് ഒറ്റ ചാർജിൽ വാഹനം ഒാടുക. ബാറ്ററിക്ക് 8 വർഷം / 1,60,000 കിലോമീറ്റർ വാറൻറിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. നെക്സോൺ ഇവി നിലവിൽ മൂന്ന് വേരിയൻറുകളിലാണ് വരുന്നത്. 13.99-15.99 ലക്ഷം(എക്സ്-ഷോറൂം, ഇന്ത്യ)ആണ് വില. കേരള എം.വി.ഡി സ്വന്തമാക്കുന്ന വകഭേദം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.