ഉപയോഗിക്കാൻ പാടില്ലെങ്കിൽ ഉത്​പ്പാദനവും വിൽപ്പനയും തടഞ്ഞാൽ പോരെ -എം.വി.ഡിയോട്​ ചോദ്യങ്ങളുമായി ഡ്രൈവർ

യൂട്യൂബർമാരായ 'ഇ ബുൾജെറ്റിനെ​' പിടികൂടിയ ആർ.ടി.ഒ നടപടിയെ വിമർശിക്കുന്ന കുറിപ്പ്​ സമൂഹമാധ്യമത്തിൽ വൈറലായി. കണ്ണൂർ ചാവശ്ശേരി സ്വദേശി ഷിയാസ്​ വളോരയാണ്​ ഇ ബുൾജെറ്റിനെ പിന്തുണച്ച്​ രംഗത്തുവന്നത്​. ഡ്രൈവറായുള്ള ത​െൻറ അനുഭങ്ങളിൽ നിന്നാണ്​ ഷിയാസ്​ കുറിപ്പ്​ തയ്യാറാക്കിയിരിക്കുന്നത്​. ട്രാവൽ വ്ളോഗർമാരായ എബിന്‍, ലിബിന്‍ എന്നിവരുടെ വാഹനം പിടിച്ചെടുത്ത മോ​േട്ടാർ വെഹിക്കിൾ ഒാഫീസർമാരോടാണ്​ ഷിയാസ്​ ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്​.

Full View

'ഞാൻ ജോലി ചെയ്​ത മഹീന്ദ്രയുടെ ചെങ്കല്ല് വണ്ടിയെ എടുക്കാം. ഓവർ ലോഡ് എടുക്കാൻ പാടില്ല എന്നാണ്​ നിയമം. എത്രയാണ് ലോഡ് എന്നതാണ് പ്രശ്നം നമ്മളൊക്കെ 200കല്ല് ആണ് വാഹനത്തിൽ കയറ്റാറുണ്ടായിരുന്നത്. ഒരു കല്ലിന് സാധാരണക്കാർ വാങ്ങുന്ന വിലയിൽ വിൽക്കണമെങ്കിൽ 200കല്ലെങ്കിലും എടുത്തേ മതിയാവൂ. 1000 രൂപ വാടകയാണ് ഒരു ലോഡ് കല്ല് കയറ്റി ഇറക്കിയാൽ വാഹനത്തിനും ഡ്രൈവർക്കും കൂടി കിട്ടുക. നിയമം നോക്കിയാൽ 120കല്ലാണ് കയറ്റാൻ സാധിക്കുക. എങ്ങിനെ വരവ്​ ചിലവുകൾ ഒത്തുപോകും'-ഷിയാസ്​ കുറിച്ചു.

'ഗവൺമെൻറ്​ സകലമാന നികുതിയും ഈടാക്കി കടകളിൽ സാധനം എത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്നു. അത് വിൽക്കുന്ന കടക്കാരന് സമ്പൂർണ ലൈസൻസ് നൽകുക കടകളിൽനിന്ന്​ കാറിലേക്ക് ഫിറ്റ് ചെയ്യുമ്പോൾ ജി.എസ്​.ടി വരെ ഉൾപെടുത്തുക. പിന്നീട്​ റോഡിലിറങ്ങിയാൽ ഫൈൻ അടപ്പിക്കുക. ഉപയോഗിക്കാൻ പാടില്ലെങ്കിൽ പുകയില ഉല്പന്നങ്ങൾ തടയും പോലെ ഉത്​പ്പാദനവും വിൽപ്പനയും തടഞ്ഞാൽ പോരെ .അതല്ലേ എളുപ്പം'-ഷിയാസ്​ ചോദിക്കുന്നു.


കുറിപ്പി​െൻറ പൂർണരൂപം താഴെ

കാശ് കൊടുത്തു മേടിച്ച സ്വന്തം വാഹനത്തിൽ എന്തൊക്കെ പറ്റും പറ്റില്ല എന്ന് തീരുമാനിക്കുന്നത് MVD തന്നെ യാതൊരു തർക്കവും ആ കാര്യത്തിലില്ല...

അപകടകരമായ അവസ്ഥയിലേക്ക് പോവുന്ന ഒരു മാറ്റവും കൊണ്ട് വരാതിരിക്കുവാനുള്ള ജാഗ്രത കാണിക്കേണ്ടത് വളരെ പ്രധാനമായോന്നാണ്...

അതോടൊപ്പം ചില ചോദ്യങ്ങളുമുണ്ട് ആദ്യം ഞാൻ ഉപയോഗിച്ച, ജോലി ചെയ്ത മഹിന്ദ്രയുടെ ചെങ്കല്ല് വണ്ടിയിൽ നിന്നാവാം, ഓവർ ലോഡ് എടുക്കാൻ പാടില്ല നിയമമാണത് ശരി എത്രയാണ് ലോഡ് എന്നതാണ് പ്രശ്നം നമ്മളൊക്കെ 200കല്ല് ആണ് വാഹനത്തിൽ കയറ്റാറുണ്ടായിരുന്നത്, ഒരു കല്ലിന് സാധാരണക്കാർ വാങ്ങുന്ന വിലയിൽ വിൽക്കണമെങ്കിൽ 200കല്ലെങ്കിലും എടുത്തേ മതിയാവൂ എന്നാൽ തന്നെ 1000 രൂപ വാടകയാണ് ഒരു ലോഡ് കല്ല് കയറ്റിയിറക്കിയാൽ അന്ന് വാഹനത്തിനും ഡ്രൈവർക്കും കൂടി ഉണ്ടാവുക, നോക്കു അതിൽ നിയമം നോക്കിയാൽ 120കല്ലാണ് കയറ്റാൻ സാധിക്കുക എങ്ങനെ ഒത്തുപോകും ഒരു ചെങ്കല്ല് തൊഴിലുമായി ജീവിക്കുന്നോര്? 120 കല്ല് കയറ്റി സാധാരണകാർക്ക് വാങ്ങാൻ ആവുന്ന വിധം കല്ല് നൽകാനാവൂല എന്നറിഞ്ഞാലും വഴിയിൽ നിന്ന് കൈമടക്ക് വാങ്ങാൻ ഒരു ഉദ്യോഗസ്ഥരും മടിക്കാറില്ല..ശരിക്കും പകൽക്കൊള്ളയല്ലേയിത്..? ഇതിപ്പോഴും പതിവായി നടക്കുന്നയോന്നല്ലേ...

അതുപോലെ നമ്മൾ വാഹനങ്ങളിൽ ചെയ്യുന്ന ചില മോഡിഫിക്കേഷൻ കാറുകളിലാണെങ്കിൽ അലോയ് വീൽ നല്ല യാത്രാസുഖവും comfort -ഉം വർധിപ്പിക്കാൻ സഹായകമാവുന്ന രീതിയിൽ ആളുകൾ ഇത് ഘടിപ്പിക്കാറുണ്ട്, എന്നാൽ ഇതിനെ തേടിപിടിച്ചു ഫൈൻ അടപ്പിച്ചൊരു കാലമുണ്ടായിരുന്നു MVD ക്ക്, എന്നാൽ വലിയ ബ്രാൻഡഡ് കാർ കമ്പനികൾ ഇത്തരത്തിൽ അലോയ് വീൽ ചെയ്തുള്ള വാഹനം നിരത്തിലിറക്കുമ്പോൾ വായിൽ തുണി തിരുകി നിൽക്കുന്ന ഉദ്യോഗസ്ഥ വർഗം നാടിന് ശാപമാണെന്ന് പറയേണ്ടി വരും , അതിൽ നിന്നൊക്കെ മാറി MVD യുടെ വാഹനങ്ങൾ പോലും അലോയ് വീൽ ഘടിപ്പിച്ച കമ്പനിയുടെ ആവുമ്പോൾ നിയമം ചെറുതായൊന്ന് മാറി പുറത്തേക്ക് തള്ളി നിൽക്കുന്നില്ല എങ്കിൽ അലോയ് ആവാമത്രേ എന്നാക്കി...🤭

ഗവണ്മെന്റ് സകലമാന നികുതിയും ഈടാക്കി കടകളിൽ സാധനം എത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്നു , അത് വിൽക്കുന്ന കടകാരന് സമ്പൂർണ ലൈസൻസ് നൽകുക കടകളിൽനിന്നും കാറിലേക്ക് ഫിറ്റ് ചെയ്യുമ്പോൾ GST വരെ ഉൾപെടുത്തുക അതുമാറി റോഡിലിറങ്ങിയാൽ ഫൈൻ അടപ്പിക്കുക, BEST BEST...😊😊

ഉപയോഗിക്കാൻ പാടില്ലെങ്കിൽ പുകയില ഉല്പന്നങ്ങൾ തടയും പോലെ ഉല്പാധനവും വില്പനയും തടഞ്ഞാൽ പോരെ അതല്ലേ എളുപ്പം, റോഡിലെ പേക്കുത്ത് അവസാനിപ്പിക്കാമല്ലോ... 😊

അതുപറ്റില്ലല്ലേ, നികുതി വേണം അത് തന്നെ കാര്യം... കൂടാതെ ഇതെല്ലാം വച്ചു പുറത്തിറങ്ങുമ്പോൾ പിഴിഞ്ഞു കിട്ടുന്ന പൈസയും വേണം..

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്, സ്റ്റിക്കർ എന്നിവ വണ്ടിയിൽ ഉണ്ടെങ്കിൽ ആയിരങ്ങൾ ആണ് പിഴ, പൂച്ചയുടെ പട്ടിയുടെ മുഖം ചിത്രമായി പതിച്ചാൽ അതിന് പിഴ അങ്ങനെ എന്തൊക്കെയാണ്,

എന്നാൽ സർക്കാർ വാഹനങ്ങളോ കണ്ടിട്ടുണ്ടാവും എല്ലാവരും തെയ്യപറമ്പിൽ വില്പനയിക്കുള്ള ബലൂൺ പോലെ നീല സ്റ്റിക്കറിൽ തിളങ്ങുന്ന ഒരു ഹൈവേ ഇന്നോവ, സ്ത്രീ സുരക്ഷയ്ക്ക് നിരത്തിലൂടെ ഓടുന്ന പിങ്ക് കളറിലെ ചത്തുരക്കട്ട സ്വിഫ്റ്റ് കാറുകൾ, മസാല പൊടി മുതൽ കോണ്ടം വരെ പരസ്യം വയ്ക്കുന്ന KSRTC ബസ്സുകൾ.. 🤭 പിന്നെയും എന്തൊക്കെ കിടക്കുന്നു..

സാധാരണക്കാരന്റെ വാഹനത്തിലെ കീ ചെയിനിൽ മുന്തിരികുല തൂക്കിയിട്ടിട്ടുണ്ടോ എന്ന് നോക്കാൻ MVD യുടെ 60സ്റ്റിക്കർ ഒട്ടിച്ച വാഹനവും...

കഷ്ടന്നെ നാടിന്റെ അവസ്ഥ 😔

പിന്നാമ്പുറത്ത് ഒരു ടെയിൽലാമ്പോ ഇൻഡിക്കേറ്ററോ ഇല്ലാത്ത എത്ര KSRTC ബസുകൾ നമ്മുടെ നിരത്തുകളിൽ ഓടുന്നുണ്ട്, നമ്മുടെ KSEB ചാവശ്ശേരി സബ് സ്റ്റേഷന് ഒരു ജീപ്പുണ്ട് ഇടതുഭാഗം കണ്ണാടിയില്ലാത്ത ആ ജീപ്പ് എത്രകാലം ഓടിയിരുന്നു എന്നറിയോ ??

കാണാൻ ഉദ്യോഗസ്ഥകർക്ക് താല്പര്യമുണ്ടാവില്ല...

മാറ്റം വരുതേണ്ടത് ഇഴഞ്ഞുകൊണ്ടല്ല, മാറട്ടെ കേരളത്തിലെ ഗതാഗത നിയമങ്ങളൊക്കെ ഒരു കുടകീഴിൽ ഒരുപോലെ മാറട്ടെ...

ഒരു EEBULL JETTUKAR മാത്രം മാറ്റത്തിൽ ബലിയാടാവാതിതിരിക്കട്ടെ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.