റേഞ്ച് 541 കിലോമീറ്റർ, ലെവൽ 3 എഡാസ്; ഇ.വി 9ന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കിയ

കിയ മോട്ടോഴ്സിന്റെ സൂപ്പർ ഇ.വിയായ ഇ.വി 9 കഴിഞ്ഞ ഓട്ടോ എക്സ്​പോയിലാണ് കമ്പനി അവതരിപ്പിച്ചത്. ആറ് സീറ്റർ ഇലക്ട്രിക് എസ്.യു.വിയായ ഇ.വി 9 ഈ വർഷം നിരത്തിലെത്താനിരിക്കുകയാണ്. ഇപ്പോഴിതാ ഇ.വിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഇ.വി 9 കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ്. വിവിധ വേരിയന്റുകൾക്ക് അനുസരിച്ച് പരമാവധി 541 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച് വാഹനത്തിന് ലഭിക്കും. അൾട്രാ-ഫാസ്റ്റ് 800V ചാർജിങ് ശേഷിയും വാഹനത്തിന്റെ പ്രത്യേകതയാണ്. വെറും 15 മിനിറ്റ് ചാർജ് ചെയ്‌താൽ 200 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും.

5010 മില്ലീമീറ്റർ നീളവും 1980 മില്ലീമീറ്റർ വീതിയും 1755 മില്ലീമീറ്റർ ഉയരവും 3100 മില്ലീമീറ്റർ വീൽബേസുമാണ് എസ്‌യുവിക്കുള്ളത്. സ്മാർട്ട് ലുക്കിങ് ആനിമേറ്റഡ് എൽ.ഇ.ഡി ഡി.ആർ.എല്ലുകളാൽ ചുറ്റപ്പെട്ട ഹെഡ്‌ലൈറ്റ്, ഡിജിറ്റൽ ടൈഗർ ഫേസ് ഗ്രില്ല് എന്നിവ പ്രത്യേകതകളാണ്. കിയ ടെല്ലുറൈഡിന്റെ അതേ വലിപ്പമാണ് മോഡലിനുള്ളത്.

ഇന്റീരിയറിലേക്കെത്തിയാൽ ഡാഷ്ബോർഡിൽ മൂന്ന് സ്‌ക്രീനുകൾ ഉൾക്കൊള്ളുന്ന വിപുലമായ ഡിജിറ്റൽ പാനലാണ് പ്രധാന ആകർഷണം. പുതിയ സ്റ്റിയറിങ് വീലിനൊപ്പം സെന്റർ കൺസോളും മനോഹരമായാണ് തീർത്തിരിക്കുന്നത്. 2+2+2 എന്ന രീതിയിലാണ് വാഹനത്തിലെ സീറ്റിംഗ് ക്രമീകരണം. വ്യത്യസ്‌മായ നിറങ്ങളിലും ഇന്റീരിയർ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ബാറ്ററി വലുപ്പത്തിന്റെ കാര്യത്തിൽ രണ്ട് ചോയ്‌സുകളുള്ള വ്യത്യസ്ത വേരിയന്റുകളിൽ കിയ ഇ.വി 9 വരും. 76.1kWh ബാറ്ററി ഘടിപ്പിച്ച ഒരു സ്റ്റാൻഡേർഡ് പതിപ്പിൽ റിയർ-വീൽ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യും. ലോംഗ്-റേഞ്ച് പതിപ്പിന് RWD, AWD പതിപ്പുകൾ ലഭിക്കും. ഇതിൽ വലിയ 99.8 kW h ബാറ്ററി ഉണ്ടായിരിക്കും. വേരിയന്റുകളെ ആശ്രയിച്ച്, ഒറ്റ ചാർജിൽ Kia EV9 541 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യും. ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 200 കിലോമീറ്ററിലധികം ഇവി റീചാർജ് ചെയ്യാൻ കഴിയുന്ന 800 വോൾട്ട് ആർക്കിടെക്ചറിലാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്.

ലോങ് റേഞ്ച് മോഡൽ 201 എച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. 9.4 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. സ്റ്റാൻഡേർഡ് പതിപ്പിന് ഏകദേശം 8.2 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. 215 എച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഈ വേരിയന്റ് പുറത്തെടുക്കും.

ശക്തമായ AWD വേരിയന്റിന് 380 എച്ച്പി പവറും 600 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കും. വെറും ആറ് സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. 700 Nm വരെ ടോർക്ക് വർദ്ധിപ്പിക്കാനും 5.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 kmph വരെ വേഗത കൈവരിക്കാനും കഴിയുന്ന ആക്സസറിയുടെ ഭാഗമായി ബൂസ്റ്റ് ഫീച്ചറും കിയ വാഗ്ദാനം ചെയ്യും. 2025ൽ കൂടുതൽ ശക്തമായ 600 എച്ച്‌പി ജിടി പതിപ്പ് പുറത്തിറക്കുമെന്ന് കിയ അറിയിച്ചു.

Tags:    
News Summary - Kia EV 9 electric SUV to get 541-km range and level-3 ADAS, to launch this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.