എറണാകുളം: കിയയുടെ പുതിയ ലോഗോയും ബ്രാന്‍റ് ഐഡന്‍റിറ്റിയും അവതരിപ്പിച്ച ശേഷം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യ ഷോറൂമായി എറണാകുളത്ത് നെട്ടൂരിൽ പ്രവർത്തിക്കുന്ന ഇഞ്ചിയോൺ കിയ. ഇത് ഇന്ത്യയിൽ തന്നെ കിയയുടെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഷോറൂമാണ്. രണ്ടേകാൽ ഏക്കറിൽ 51000 സ്വകയർ ഫീറ്റ് കെട്ടിടത്തിലാണ് ഈ ഷോറൂം പ്രവർത്തിക്കുന്നത്.
ഇവിടെ കിയയുടെ ബ്രാന്‍റ് ഐഡന്‍റിറ്റി പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 15ൽ പരം കാറുകൾ പ്രദർശിപ്പിക്കാനും സർവ്വീസിങ്ങിനായി 30000 സ്വകയർ ഫീറ്റ് വർക്ക്ഷോപ്പും ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 60ൽ പരം കാറുകൾ സർവ്വീസ് ചെയ്യാൻ സാധിക്കും. Automated crash repairing system, Digital body measuring system, Modern pain booth എന്നീ നൂതന സൗകര്യങ്ങളും പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരും ഇവിടത്തെ പ്രത്യേകതയാണ്.
കസ്റ്റമേഴ്സിന് ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങളും വിശാലമായ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്. 250 K.W സോളാർ പാനലിൽ തീർത്തും പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷം കാത്ത്സൂക്ഷിക്കുന്ന ഇഞ്ചിയോൺ കിയ കസ്റ്റമേഴ്സിന് മികച്ച അനുഭവം ഉറച്ച് തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.